0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

വണ്ടിയോടിക്കാനൊക്കെ നല്ല ബുദ്ധിമുട്ട…ഷീണം വരും.. “

“അച്ചോടാ…സാരോല്ല.. നമുക്ക് ക്ഷീണമൊക്കെ മാറ്റിയിട്ടു പതിയെ പോയാൽ മതി…നിന്റെയൊക്കെ സ്വഭാവം വച്ചു മതില് ചാടി പോന്നതാവാനെ വഴിയുള്ളു വീട്ടിൽ നിന്ന്.. അപ്പൊ പിന്നെ കൊറച്ചു ലേറ്റ് ആയി പോയാലും പ്രശ്നമില്ല…”

എന്റെ മനസ്സ് വായിച്ചെന്നത് പോലവൾ പറഞ്ഞുകൊണ്ട് അടുത്തുള്ള കസേരയിലേക്കിരുന്നു…അവൾക്കുള്ള ബിരിയാണിയും കറിയും പാത്രത്തിലേക്ക് ആക്കിയ ശേഷം കഴിക്കടാ എന്നൊരു ഭാവത്തിലെന്നെ നോക്കി ചിരിച്ചു…

പിന്നെ ഞാനൊന്നും പറയാൻ നിക്കാതെ മെല്ലെ മെല്ലെ കഴിക്കാൻ തുടങ്ങി…അവളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല അത് തന്നെ കാരണം…അതിലും ബേധം ഈ ബിരിയാണി മുഴുവൻ തിന്നു തീർക്കുന്നതാണ്…

ഓരോ വറ്റും ഞാൻ തിന്നുമ്പോളും എന്റെ മുഖഭാവമെന്തെന്ന് അറിയാനായി ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കുന്ന ചാരുവിനെ ഞാൻ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല…. കഴിച്ചു തുടങ്ങിയതും ഞാൻ നല്ല ഫോമിലേക്ക് വന്നിരുന്നു അതുകൊണ്ട് തന്നെ ചാരു അടുത്തതായി എന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപേ ഞാൻ പ്ലെയ്റ്റിലെ പകുതിയിലധികം ഭാഗവും അകത്താക്കിയിരുന്നു

“കൊറച്ചൂടെ ഇടട്ടെ…”

എന്നെയും പാത്രത്തെയും മാറി മാറി നോക്കികൊണ്ടവൾ ചോദിച്ചു…മുഖത്തു നിഴലിച്ചു നിൽക്കുന്ന സന്തോഷം കാണുമ്പോളെ വയറു നിറയും…

“അത് ഞാൻ നോക്കിക്കോളാം ആദ്യം നീ നിന്റെ പാത്രത്തിലുള്ളത് തീർക്കാൻ നോക്ക്..”

നുള്ളിപ്പെറുക്കിയിരിക്കുന്നവളെ നോക്കി ഞാൻ പറഞ്ഞു…അല്ലപിന്നെ ഇത് മുഴുവൻ എന്നെകൊണ്ട് തീറ്റിച്ചിട്ട് അവളിരുന്നു കളം വരക്കുന്നു..

“അത്…അതെനിക്ക് വല്യ വിശപ്പ് ഒന്നും തോന്നുന്നില്ല അതാ…പിന്നെ വെറുതെ ഇരുന്നപ്പോ ഒരു ആഗ്രഹം കേറി ഉണ്ടാക്കിയെന്നെ ഉള്ളു…”

ചമ്മിയ മുഖത്തോടെ എന്നെനോക്കിയവൾ ചിരിച്ചു…

“അത് ശെരി…അപ്പൊ ടീച്ചറുടെ പരീക്ഷണം നടത്താൻ വേണ്ടി ആണല്ലേ എന്നെയീ രാത്രി മതില് ചാടിച്ചത്…”

💬 Comments

View all comments