Chapter Title : ചാരുലത ടീച്ചർ 7 [Jomon]
“
ഒട്ടും തന്നെ ഭാവവെത്യാസമില്ലാതെ അവളതും പറഞ്ഞു ബാക്കി ബിരിയാണി കഴിക്കാൻ തുടങ്ങി…
ഹ്മ്മ്…അല്ലേലും തെറ്റ് എന്റെ ഭാഗത്താ…മുന്ജന്മവും ആന്തരിക ജന്മവും എന്ന് പറഞ്ഞു ഡയലോഗ് അടിച്ചപ്പോ ഞാനൊരു കാര്യം മറന്നുപോയി.. എന്റെ മുൻപ്പിലിരിക്കുന്നത് ചാരുലതയാണെന്ന്…ഇതേ നമ്മള് വിചാരിക്കണത് പോലല്ല…കൊറച്ചു കൂടിയ ഇനമാ…പലപ്പോഴും ഞാനത് മറന്നു പോകുന്നെന്ന് മാത്രം…
കഴിച്ചു കഴിഞ്ഞതും ഞാനെന്റെ പ്ലെയ്റ്റും എടുത്തു ചാരുവിനെയൊന്ന് കടുപ്പിച്ചു നോക്കിയ ശേഷം അടുക്കളയിലേക്ക് നടന്നു…ഹിഹി.. ചുമ്മാ…ഞാൻ കൊറച്ചു ടെറർ ആണെന്ന് വിചാരിച്ചോട്ടെ…
പ്ലെയ്റ്റ് കൊണ്ടുവന്ന സിങ്കിലേക്ക് ഇട്ട ശേഷം ഞാൻ കൈ കഴുകി തിരിഞ്ഞതും കാറ്റുപോലെ പാഞ്ഞു വന്ന ചാരുവിന്റെ കവിളിലൊന്നമർത്തി മുത്തി….
“ഏഹ്…!!!
പെട്ടെന്നുള്ളയവളുടെയാ മാറ്റത്തിൽ ഒരുനിമിഷം വാ പൊളിച്ചു നിന്നയെന്ന കണ്ടവൾ ഒരു ചിരിയോടെ അരക്കെട്ട് കൊണ്ടെന്റെ ഇടുപ്പിൽ തട്ടിയൊരു സൈഡിലേക്ക് തള്ളിമാറ്റി…
“ഹാളിലേക്ക് പൊയ്ക്കോട്ടോ.. ഞാനിതൊന്ന് കഴുകി വച്ചിപ്പോ വരാം…”
കൊറച്ചു പിള്ളേരോട് പറയുമ്പോളവൾ സ്വകാര്യം പറഞ്ഞുകൊണ്ട് പാത്രം കഴുകാൻ തുടങ്ങി….
ഇതിപ്പോ എനിക്ക് വട്ടായോ അതോ ഇവൾക്ക് വട്ടായോ…
എന്നൊരു സംശയത്തോടെ ഞാൻ ഹാളിലേക്ക് നടന്നു…പുതിയ സെവനപ്പ് കുപ്പി പൊട്ടിച്ചു കൊറച്ചു കുടിച്ചതോടെ ആകെമൊത്തം ഒരു വല്ലാത്ത സുഖം…
ഞാനെന്റെ വയറും തടവിൽ ഹാളിലെ സോഫയിൽ പോയിരുന്നു.. അപ്പോളാണ് ശ്രദ്ധിച്ചത് പിറകിലായുള്ള ബാൽകണി വാതിലിലൊരു ബീൻ ബാഗ് കിടന്നത്…
ഞാൻ വേഗം അവിടുന്ന് എണീറ്റ് ബാൽകണിയുടെ ചില്ലു വാതിൽ തുറന്നകത്തേക്ക് കയറി….. നിലാവുണ്ട്.. കൂട്ടിനു ഇളം തണുത്ത കാറ്റും…
“ആഹാ…സുഖം…!!!!
ഞാനാ ബീൻ ബാഗിലെക് കിടന്നുകൊണ്ട് ആകാശത്തേക്ക് നോക്കി…ഒന്ന് രണ്ടു നക്ഷത്രങ്ങൾ അങ്ങ്മിങ്ങുമായി ഓടി കളിക്കുന്നുണ്ട്…. ചിലത് KSEB പോസ്റ്റിലെ മെർകുറി
💬 Comments
View all comments