0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.2K

ഞാനവളെ നോക്കി പറഞ്ഞു…

”ഇല്ലെടാ ഇന്നത്തെ ചിലവ് ഞാൻ എടുക്കാം…ഒന്നുവല്ലേലും നമ്മള് ഫ്രഡ്സ് ആയതല്ലേ…“

അവളൊരു നിറഞ്ഞ ചിരിയോടെ പറഞ്ഞു….അജയന്റെ കണ്ണുകളപ്പോളും എന്നിലും അവളിലുമായി പറന്നു നടക്കുവാണ്….

”ഹ്മ്മ് ശെരി ശെരി വാ…“

ഞാനവരെയും കൂട്ടി വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പെട്ടെന്നെവിടെ നിന്നോ ചാരുലത എന്റെ മുൻപിലേക്ക് വന്നത്…അപ്രതീക്ഷിതമായുള്ളയാ വരവിൽ ഞാനൊന്ന് ഞെട്ടിപ്പോയി…പിറകിൽ ദക്ഷ നിൽപ്പുണ്ട്…ചാരുവിന്റെ കണ്ണുകളൊന്നവളെയുഴിഞ്ഞ ശേഷം എനിക്ക് നേരെ നീണ്ടു…

”ആദിത്യനെനല്ലേ പേര്…?

ഒട്ടും പരിചയമില്ലാത്തയൊരാളോട് ചോദിക്കുന്നത് പോലവളെന്നോട് ചോദിച്ചു…..

“ആഹ്..അതേ…”

തപ്പിപ്പെറുക്കി ഞാൻ മറുപടി കൊടുത്തു…ഇതുവരെ കണ്ടിട്ടില്ലാത്തൊരു മുഖഭാവം അതുപോലെ തന്നെയുള്ള പെരുമാറ്റവും…..എന്താണാവളുടെ മനസ്സിലെന്ന് മനസിലാക്കാൻ പറ്റാതെ ഞാനവിടെ നിന്നു വിയർക്കാൻ തുടങ്ങി..

“തന്നെയാ ലൈബ്രറിയൻ അന്വേഷിച്ചിരുന്നു…ഒന്ന് ചെന്നു കാണാൻ പറഞ്ഞു…”

അതും പറഞ്ഞവളെന്നെയൊന്നു കടുപ്പിച്ചു നോക്കിക്കൊണ്ടിറങ്ങി പോയി…

“എന്താടാ പ്രശ്നം…?

ചാരു പോയതും ദക്ഷയെനോട് ചോദിച്ചു…

”ഏഹ്..അത് അതൊന്നുമില്ല…ഞാനിന്നലെ ലൈബ്രറിയിലൊരു ബുക്ക്‌ പറഞ്ഞു വെച്ചിരുന്നു…അതിനെകുറിച്ച് പറയാനാവും…ഞാൻ ഞാനൊന്നവിടെ പോയി നോക്കട്ടെ നിങ്ങള് വിട്ടോ…ഞാൻ വന്നേക്കാം..“

അതും പറഞ്ഞു ഞാനൊന്നജയനെ നോക്കി കണ്ണു കാണിച്ചിട്ട് ലൈബ്രറിയിലേക്ക് നടന്നു….എന്റെയീ തിടുക്കം പിടിച്ചുള്ള പോക്ക് വഴിയിലുള്ളവർ കാണുന്നുണ്ട് എന്നാലും ഞാനത് വക വെക്കാതെ നടന്നു….ചാരുവിനെന്താവും പറയാനുള്ളത്…രാവിലെ മുതൽ അവൾക്കൊരു മാറ്റാം കാണുന്നുണ്ടായിരുന്നു…പക്ഷെയിപ്പോ എന്നെയും ദക്ഷയെയും നോക്കിയ നോട്ടത്തിലെന്തോ പന്തികെടുള്ളത് പോലെ…

ഓടിപിണഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് കയറി…ഇന്നലെ ഓമനയുടെ നാരങ്ങ ചോദിച്ച പുള്ളിക്കാരൻ ഇന്നും അതേ ഭാവത്തിൽ തന്നെയിരിപ്പുണ്ട്…ഓടി കയറി പോകുന്ന എന്നെ കണ്ടയാളൊന്നു സൂക്ഷിച്ചു നോക്കിയിട്ട് എടുത്തു പിടിച്ചിരുന്ന ബുക്കിലേക്ക് വീണ്ടും തലയിട്ടു കിടന്നു

ഏറ്റവും അവസാനത്തെ ഷെൽഫിനടുത്തു ചേർന്നുള്ള ഒഴിഞ്ഞ ഭാഗത്തേക്ക്‌ ഞാൻ നടന്നു..പേടിയുണ്ട്

💬 Comments

View all comments