0%

Chapter Title : ചാരുലത ടീച്ചർ 8 [Jomon]

Author : Jomon Read All Parts 3.8K

നോക്കി…ഹ്മ്മ്…ചെറിയൊരു മങലുണ്ട് രണ്ടിന്റെയും മുഖത്ത്….

“അതൊക്കെ ഞാൻ നോക്കിക്കോളാം…പിന്നേയ് രണ്ടാളും വല്യ അടിപിടിയൊന്നും കൂടാതെ ഇരുന്നോണം…”

“ഒന്ന് പോയെടാ…അവനൊരു വല്യ കാർന്നോരു വന്നേക്കുന്നു…”

ആഹ് ബെസ്റ്റ്…ഒന്ന് ആശ്വസിപ്പിച്ചു പോകാമന്ന് വെച്ചപ്പോ അവിടെയും എനിക്കിട്ട് ഊക്കോ….

“അപ്പൊ ശെരി…അജയാ വാടാ…ഇനിയും നിന്നാൽ ചെലപ്പോ എന്നെ ഫ്‌ളൈറ്റിൽ അയക്കും ഇവർ…”

അജയനെയും കൂട്ടി ബൈക്കിൽ കേറിയിരുന്നു ഞാൻ ഒന്നൂടെ പിറകിലേക്ക് നോക്കി…. ഓഹ് രണ്ടിനും ഒരു മാറ്റവും ഇല്ല…ഇതിപ്പോ എന്നെപ്പറഞ്ഞു വിട്ടിട്ട് ഇതുങ്ങൾക്ക് വേറെ വല്ല പ്ലാനുമുണ്ടോ…. മാറിനിന്നു പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന അച്ഛനെയും അമ്മയെയും നോക്കി ഞാൻ കൈ വീശി കാണിച്ചു…

“റ്റാറ്റാ…. ഞാൻ പോയി മരുമോളെ കൂട്ടികൊണ്ട് വരാം…. “

എന്ന് വിളിച്ചു പറഞ്ഞതും അജയൻ വണ്ടി മുൻപോട്ടെടുത്തു….. അല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അവനറിയാം…

“മൈരേ നിനക്ക് പ്രാന്താണോ…?

വീടിന്റെ ഗേറ്റ് കടക്കാനായതും അജയന്റെ ചോദ്യമെത്തി…. ഞാനതിനൊരു ചിരിയോടെ അവനോട് ഫ്രണ്ടിലെ കണ്ണാടിയിൽ നോക്കാൻ പറഞ്ഞു…..

എനിക്ക് നന്നായിട്ടറിയാം പിറകിലുള്ളവരുടെ റിയാക്ഷൻ എന്താണെന്ന്…അച്ഛൻ അമ്മയോട് എന്തോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത്….

“അല്ലമോനെ.. നീ ശെരിക്കും കല്യാണത്തിന് പോണതാണോ അതോ മിസ്സിന്റെ കൂടെ ഒളിച്ചോടി പോകുവാണോ…?

സിഗ്നല് കാത്തു നിൽകുമ്പോളാണ് അജയന്റെ ചോദ്യം…..

“ഏയ്‌.. അങ്ങനെ ഒളിച്ചോടാൻ പ്ലാനൊന്നുമില്ല…ഭാവിയിലേക്ക് ചിലപ്പോ പ്ലാൻ ചെയ്യേണ്ടി വന്നേക്കാം…അങ്ങനെ നോക്കുമ്പോ ഇതൊക്കെ ഒരു ട്രെയിനിങ് ആയി കണ്ടാ മതിയല്ലോ…”

ഞാനവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…

“ഉഫ്…നല്ല മൂഞ്ചിയ പ്ലാനിങ്…”

“ഏഹ്…സത്യം പറ മൈരേ അച്ഛനെന്താ നിന്നോട് പറഞ്ഞെ…ട്രെയിൻ കേറ്റി വിടുന്നവരെ എന്നെ നിലം തൊടീക്കല്ലെന്ന് വല്ലോം പറഞ്ഞൊ…”

“പിന്നേ പിന്നേ…മോനെ ആദി

💬 Comments

View all comments