Chapter Title : ചാരുലത ടീച്ചർ 8 [Jomon]
നാലാമത്തെ ട്രാക്കിലേക്കുള്ള വഴി കണ്ടുപിടിച്ചു…..
“മുടിയാനായിട്ട് ഏതവനാണോ എത്രയും സ്റ്റെപ്പ് പണിതത്…”
ശബരിമലയിലെ പടിക്കെട്ട് കണക്കെയുള്ള സ്റ്റെപ്പോടി ഇറങ്ങുന്നതിനിടയിൽ കണ്ടു ദൂരെ മാറിയൊരു സൈഡിൽ ബാഗും തോളിലിട്ട് ഫോണും നോക്കി നിൽക്കുന്ന ചാരുവിനെ…… ഓടിപ്പാഞ്ഞവളുടെ അടുത്തെത്തിയതും വലിയൊരു ഹോണടിയോടെ ഒരു ട്രെയിൻ ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് വന്നുനിന്നു
“വേഗം വാ…”
ഞാൻ വന്നു നിന്നതേ അവളെന്റെ കയ്യും പിടിച്ചു മുൻപിലുള്ള ആൾക്കൂട്ടത്തിലേക്ക് കയറി…
“ഏഹ്.. അതേ.. ഏതാ ബോഗി നമ്മടെ…?
ട്രെയിൻ കേറാൻ നില്കുന്നവരുടെ ഇടയിലൂടെ തിക്കിതിരക്കി കേറുന്ന ചാരുവിനോട് ഞാൻ ചോദിച്ചു…
മറുപടിയൊന്നുമില്ല…തിരക്കിനിടയിലൂടെ ട്രെയിനിൽ കയറി പറ്റാനുള്ള തന്ത്രപ്പാടിലാണ് കക്ഷി….ഇത് തന്നെ അവസരം മോനെ ആദി….
ഞാൻ പെട്ടെന്ന് അവളുടെ മുൻപിൽ തടസ്സമായി നിന്ന രണ്ടുപേരെ പതിയെ ഷോൾഡറുകൊണ്ട് തട്ടിമാറ്റി ചാരുവിനെ കയറാൻ വഴിയുണ്ടാക്കി കൊടുത്തു…ഹ്മ്മ് ചെറിയൊരു ചിരിയുണ്ടാ മുല്ലപ്പൂ പോലുള്ള മുഖത്ത്…. പിന്നെയാണ് ഞാൻ കണ്ടത് അവൾക്ക് കയറാനായി തട്ടി മാറ്റിയ രണ്ടു പേരുടെ കണ്ണുകൾ എന്നെത്തന്നെ നോക്കി നില്കുന്നത്…പണിയിപ്പോഴേ കിട്ടിയോ ദൈവമേ…
ഞാനവരെ ശ്രദ്ധിക്കാത്തത് പോലെ മുകളിലേക്ക് മാത്രം നോക്കികൊണ്ട് ട്രെയിനിലേക്ക് കയറി…..
“സീറ്റ് നമ്പർ എത്രയാ..?
എന്റെ മുൻപിൽ നിന്ന ചാരുവിനോട് ഞാൻ ചോദിച്ചു…അവളും മുൻപിലേക്ക് നോക്കിനിന്ന് ആലോചിക്കുവാണ്…ഇനിയെങ്ങാനുമിവൾ കള്ളവണ്ടി കേറാനുള്ള ഉദ്ദേശത്തിലാണോ വന്നത്…
“അതേ…!!!
ഒന്നൂടെ ചോദിക്കാമെന്ന് വെച്ച് വിളിച്ചതും അവളെന്റെ കയ്യും പിടിച്ചു മുൻപിലേക്ക് നടന്നു….
“AC യോ…?
മുന്പിലെ കർട്ടനും ഗ്ലാസും കണ്ടു ഞാൻ ചോദിച്ചു…
“പിന്നേ നീ അവിടംവരെ ജനറലിൽ പോകുമോ…?
എന്നൊരു ചോദ്യത്തിൽ മിസ്സെന്റെ വായടപ്പിച്ചു…അല്ലേലും ഇതല്ലേ സുഖം…AC യും ഒണ്ട് ഒച്ചപ്പാടും ബഹളവുമില്ല…ഹ്മ്മ്…മിസ്സിന്റെ മനസ്സിലും
💬 Comments
View all comments