0%

Chapter Title : ചാരുലത ടീച്ചർ 8 [Jomon]

Author : Jomon Read All Parts 3.8K

പിടിച്ചു മാറ്റികൊണ്ട് ഞാൻ ചോദിച്ചു…ശെടാ ഇതിപ്പോ എനിക്കാണോ ബോധം പോയത് ഇവൾക്കാണോ…

“എന്റെ ബുദൂസെ…ഞാൻ പറയുന്നത് മുഴുവൻ നീയൊന്ന് കേൾക്കാദ്യം…ഞാൻ ഫ്രഡ്‌നോട് പറഞ്ഞേക്കുന്നത് എന്റെ കല്യാണം ഈ അടുത്തു കഴിഞ്ഞു സൊ അവിടേക്ക് വരുമ്പോ കെട്ടിയോനെയും കൂടെ കൂട്ടുമെന്ന.. അപ്പൊ ഉറപ്പായും അവളുടെ ഫാമിലിക്കും ഇക്കാര്യം അറിവുണ്ടാവും…അങ്ങനെയൊക്കെ കാര്യങ്ങൾ കിടക്കുമ്പോ നീയെന്നെ അവിടെവന്ന് മിസ്സേ മിസ്സേന്ന് വിളിച്ചു പിറകെ നടന്നാൽ ഞാൻ കള്ളം പറഞ്ഞതാണെന്ന് വിചാരിക്കൂലേ…”

വളരെ നിഷ്കു ഭാവത്തോടെ ചാരു പറഞ്ഞു നിർത്തി…എന്തൊരു വിനയം…കുലീനത…കരുണ എന്ന് വേണ്ട സകലമാന ഭാവങ്ങളും സെക്കണ്ടുകൾ കൊണ്ടവളുടെ മുഖത്താകെ മിന്നി മാഞ്ഞു….

“പിന്നേ ഉറപ്പായും വിചാരിക്കും…മിസ്സൊരു കള്ളിയാണെന്ന്…. “

ഞാനത് പറഞ്ഞതെ ഓർമ്മയുള്ളു കാലമാടത്തിയെന്റെ വിരൽ പിടിതിരിച്ചു കളഞ്ഞു അപ്പൊ തന്നെ….

“””അആഹ്ഹ…വിട് വിട്…ഇതിപ്പോ എന്തിനാ….!!!!!

“നീ പറഞ്ഞത് പറഞ്ഞു…അതിനെന്തിനാ ആവശ്യമില്ലാത്തൊരു ചിരി…. ഏഹ്…കളിയാക്കിയത് അല്ലേടാ നീയെന്നെ….””””

“എടി ഭൂതമേ കൈ വിട്…എനിക്കിനിയും ആവശ്യമുള്ളത…. “”

വേദനകൊണ്ട് ചുവന്നു പോയ ചൂണ്ടു വിരല് നോക്കി ഞാൻ പറഞ്ഞു.. അല്ല പിന്നെ…ഒന്നുവല്ലേലും ഭാവിയിൽ അവൾക്ക് കൂടെ ആവശ്യമുള്ള വിരലാ…അതിപ്പോഴേ ഒടിച്ചു തിരിച്ചു വച്ചാലെങ്ങനാ…

“ഞാൻ പറഞ്ഞതൊന്നും നിന്റെ തലയിൽ കേറിയില്ലേ കുട്ടാ…എന്റെ പൊന്ന് മോനല്ലേ അപ്പോളത്തെ ഒരു ഇതിൽ ഞാനവളോട് പറഞ്ഞു പോകുവേം ചെയ്തു…അതോണ്ട് പ്ലീസ്‌ പ്ലീസ്‌ അവിടെ വന്നു മണ്ടത്തരമൊന്നും കാണിച്ചേക്കല്ലേ…”

എന്റെ സ്വഭാവം നന്നായി മനസിലാക്കിയിട്ടുള്ളത് കൊണ്ടാണ് ചാരുവിങ്ങനെ കെഞ്ചി പറയുന്നേ…

“ഹ്മ്മ്.. ശെരി ശെരി…ഞാനായിട്ട് നിന്റെ ഇമേജിന് പ്രശ്നമൊന്നും ഉണ്ടാക്കില്ല പോരെ…. “

ഇതേ സമയം കൊണ്ടു തന്നെ ട്രെയിൻ അതിന്റെ പരമാവധി വേഗതയിൽ എത്തിയിരുന്നു…………ജനാലകളൊന്നും തുറന്നിട്ടില്ലെങ്കിലും

💬 Comments

View all comments