Chapter Title : ചാരുലത ടീച്ചർ 8 [Jomon]
കൂടെ കൂട്ടിയതാ…മലയാളം പഠിപ്പിക്കാൻ ഞാൻ കൊറേ കഷ്ടപ്പെട്ടു എന്നാലും വർഷമിത്ര കഴിഞ്ഞിട്ടും ഇവളുടെ മലയാളം മാത്രം ശെരിയാവുന്നില്ല…പിന്നെ പിന്നെ ഞാനുമത് വിട്ടു…ഇവള് പറയുന്നത് എനിക്കും ഞാൻ പറയുന്നത് അവൾക്കും മനസ്സിലാവുന്നുണ്ട് അത് പോരെ…. “
ആളൊരു ഫീൽ ഗുഡ് പടത്തിനു റിവ്യൂ എഴുതി ഇട്ടത് പോലങ് പറഞ്ഞു നിർത്തി…എന്നതായാലും പുള്ളി പറഞ്ഞതും ശെരിയാണ്……ഒന്നുവല്ലേലും പരാതിയും കുറ്റം പറച്ചിലും കൊറഞ്ഞു കിട്ടുമല്ലോ…
“ഹൗ……!!!!!
പെട്ടെന്നാണ് ഇടുപ്പിലൂടെയൊരു മിന്നൽപിണർ പാഞ്ഞു പോയത് പോലെനിക്ക് തോന്നിയത്…ഉഫ് മൈര് മിന്നലല്ലേ…… കൈ വിരല് രണ്ടും തിരുമ്മിക്കൊണ്ടിരിക്കുന്ന ചാരുവിനെ അപ്പോളാണ് കണ്ടത്….
“എന്നാടി വെറുതെ ഇരുന്നിട്ട് നിനക്ക് കടിക്കുന്നോ…?
മെല്ലെ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു…ചോദിച്ചതെന്ന് പറഞ്ഞാൽ പല്ലെല്ലാം കൂട്ടിപ്പിടിച്ചു പിറുപിറുക്കില്ലേ… ആ ടൈപ്പൊരു സംസാരം…പെണ്ണിനാണേൽ ആ സംസാരം കേൾക്കുന്നതേ ഒരു ഇഷ്ടമില്ലായിക പോലെയാണ്…കാരണം ചോദിച്ചാലോ…
“”“ആ എനിക്കറിയാൻ പാടില്ല…ചെലപ്പോ നീ ദേഷ്യപ്പെടുന്നതാണെന്ന് തോന്നും…”””
എന്നൊരു പറച്ചിലും… അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യവുമില്ലേ ഈ രാജ്യത്ത് ഏഹ്….
“എന്താടാ…പല്ല് വേദനിക്കുന്നോ നിനക്ക്..?
എന്നും ചോദിച്ചു വീണ്ടുമെന്നേ പിച്ചിപ്പറിക്കാനായി നീണ്ടുവന്ന വിരലുകളെ പിടിച്ചു തിരിച്ചു കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും….
“നിന്റെ സെറിബ്രം ചിന്തിച്ചു തൊടങ്ങുമ്പോഴേക്കും ഈ ആദി ഒണ്ടല്ലോ.. അതീ ട്രെയിനിന്റെ റൂഫിൽ കാണും…കേട്ടല്ലോ…അതോണ്ടെന്റെ പൊന്നുമോളിനിയീ യെക്ഷിനഖവുമായെന്റെ തൊലിയുടെ പെയിന്റ് കളയാനിറങ്ങുമ്പോ ഒന്നൂടെ ആലോചിക്കുന്നത് നല്ലതാ…,!!
“””വിടടാ തെണ്ടി…”””
പിടിച്ചു തിരിച്ച വിരലിന്റെ സുഖത്തിൽ പുളകം കൊണ്ടുതുടങ്ങിയ ചാരുവെന്നേ നോക്കി പല്ല് കടിക്കാൻ തുടങ്ങി… മാസ്സ് ഡയലോഗ് എന്നും പറഞ്ഞു രണ്ട് കൊണയടിച്ചെങ്കിലും കൈ വിടുന്നതാ ബുദ്ധി.. അല്ലെങ്കി ചിലപ്പോളാ ഞെരിഞ്ഞമരുന്ന ധന്തനിരകൾക്കിടയിലെന്റെ
💬 Comments
View all comments