0%

Chapter Title : ചാരുലത ടീച്ചർ 8 [Jomon]

Author : Jomon Read All Parts 3.8K

പിന്നെ…. നമ്മള് കണ്ടു പഴകിയ കല്യാണമോ ആചാരങ്ങളോ അല്ലകെട്ടോ ഈ ബീഹാറികളുടെ…..ആകെ മൊത്തമൊരു ഉത്സവവൈബ് ആണ്…കൊറേ നിറങ്ങളും അലങ്കാരങ്ങളും കളർപൊടികളും ഒക്കെ കൊണ്ട് ഈ ഒരു ഏരിയ മുഴുവൻ ഭംഗിയാക്കിയിട്ടുണ്ട്… രാജകുടുംബമാണെന്നൊക്കെയാണ് ഇവിടെയുള്ളവരുടെയൊക്കെ സംസാരത്തിൽ നിന്ന് മനസിലാക്കിയത്… ജെയ്സൽവാൾ ഫാമിലി എന്ന് പറഞ്ഞാൽ അടുത്തുള്ളവർക്കൊക്കെ എന്തോ വല്യ ബഹുമാനമൊക്കെയാണ്…. അതിനിടയിൽ ഇവർക്ക് കല്യാണത്തലേന്ന് സ്റ്റേജ് ഒക്കെ കെട്ടി പാട്ടും ഡാൻസും കല്യാണപെണ്ണിനെ എന്തോ മഞ്ഞ വെള്ളത്തിൽ കുളിപ്പിക്കലോ കയ്യിൽ മൈലാഞ്ചി ഇടലോ എങ്ങനൊക്കെ ഒരുപാട് പരിപാടികളുണ്ട് ഞാനാണേൽ ഇതിന്നൊക്കെ മാറി ഒരു സൈഡിലായി ഇരിക്കുവാണ്…. പെണ്ണിന്റെ വീട്ടുകാരുടെ വകയൊരു കിടിലൻ കുർത്തയും മുണ്ടും കിട്ടിയിട്ടുണ്ട്.. അതെല്ലാമിട്ട് അത്യാവശ്യം ലുക്കിൽ തന്നെയാണ് എന്റെയിരിപ്പും……

“ആദി നീ വരുന്നില്ലേ…?

പെട്ടെന്നാണ് ബൈക്കിന്റെ ചാവിയുമായി ജീവനങ്ങോട്ട് കേറി വന്നത്…ഇവൻ ആരാണ് എന്താണെന്നൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം…

“ഒരഞ്ചു മിനുറ്റ്…ചാരു ഇപ്പൊ വരുമെന്ന് പറഞ്ഞായിരുന്നു.. അവളെയൊന്ന് കണ്ടിട്ട് ഞാൻ വന്നേക്കാം…”

“ആണോ.. എന്നാ ഞാൻ പാർക്കിങ്കിൽ കാണുന്നേ…ഇറങ്ങുമ്പോ ഒന്ന് വിളിച്ചാൽ മതി…”

അതും പറഞ്ഞവൻ പുറത്തേക്ക് പോയി….. ഏകദേശം ഒരു രണ്ടു മിനുറ്റ് കൂടി കഴിഞ്ഞിട്ടാണ് ഞാൻ ചാരുവിന് കാണുന്നത്…മെയിൻ വാതിൽ വഴി വരുമെന്ന് വിചാരിച്ചവിടെയും വായും പൊളിച്ചു നിന്നയെന്റെ പിറകിൽ നിന്നാരോ തട്ടി വിളിച്ചപ്പോളാണ് ഞാൻ തിരിഞ്ഞു നോക്കിയത്……..

മുൻപിൽ കണ്ടതാവട്ടെ……ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചാരുവിനെയും….

“””ഏഹ്…. നിന്റെ സാരിയും ചുരിദാറുമൊക്കെ എവിടെപ്പോയി…. ദേ ദേ വയറൊക്കെ കാണുന്നെടി….. “”””””””

“എന്താടാ നിനക്കിപ്പോഴേ കണ്ട്രോള് പോയോ….?

💬 Comments

View all comments