0%

Chapter Title : ചാരുലത ടീച്ചർ 8 [Jomon]

Author : Jomon Read All Parts 3.7K

അച്ഛനെന്ന എന്നെയിങ്ങനെ തന്നെ നോക്കിയിരിക്കുന്നെ………..

മിക്കവാറും മൂപ്പർക്ക് കാര്യം മനസിലായി കാണും കാള വാല് പോകുന്നതേ എന്തോ കാര്യം സാധിക്കാനാവുമെന്ന്…

“ഈ ലീവിന് എന്റെയൊരു ഫ്രഡ്ന്റെ കല്യാണമുണ്ട്…. ഒരേ നിർബന്ധം ഞാൻ ചെല്ലണമെന്ന്……”

“അഹ് വിളിച്ചതാണേൽ പോണം…. “

അച്ഛനൊരു കൂസലുമില്ലാത്ത ഭാവത്തിൽ പറഞ്ഞു…ശ്ശെ ഇങ്ങനെയല്ല ഡയലോഗ് വരേണ്ടത്…. എവിടെയാണ് എന്ന് ചോദിക്ക് കാർന്നോരെ….രണ്ടുമൂന്നു മിനുട്ട് കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ചോദ്യമൊന്നും കാണാത്തത് കൊണ്ട് ഞാൻ തന്നെ പറയാമെന്നു വച്ചു…അല്ലേൽ മൂപ്പര് കരുതും അടുത്ത് വല്ല പഞ്ചായത്തിലും ആയിരിക്കും കല്യാണപരിപാടിയെന്ന്…

“അതേ കല്യാണം അങ്ങ് ഡൽഹിയിൽ വെച്ചാ…”

മനപ്പൂർവം തന്നെ പറഞ്ഞതാണ് ഡൽഹി എന്ന്…ബീഹാർ എന്ന് വല്ലോം പറഞ്ഞാൽ ഈ വീടിന്റെ പടി കടക്കാമെന്ന് പോലും ചിന്തിക്കേണ്ടി വരില്ല…ആഹ് പറഞ്ഞിട്ടും കാര്യമില്ല അങ്ങനയുള്ള പല കാര്യങ്ങളും അവിടെ നടന്ന ചരിത്രമുണ്ടെ…പോരാഞ്ഞിട്ട് ഈ ഇന്ത്യാ മഹാരാജ്യത്തെ സകലമാനാ കാര്യങ്ങളും പരദൂഷണവും പറയാൻ വേണ്ടി അമ്മക്ക് ഏതോ അയൽക്കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പും ഒണ്ട്…എല്ലാം ദിവസവും ഉച്ചഭക്ഷണം കഴിഞ്ഞാൽ പിന്നെ അവർ അവരുടേതായ ലോകത്ത് പരദൂഷണം പറച്ചിലാണ് പരുപാടി.. അതിനിടയിൽ ബീഹാറും തിരുന്നൽ വേലിയും എന്ന് വേണ്ട സകലമാനാ കാര്യങ്ങളും ചർച്ചാ വിഷയമാവും…

“ഡൽഹിയിലോ…നിനക്ക് അതിനും മാത്രം പിടിപാടൊക്കെ ഉണ്ടോ…?

ഒരു പുച്ഛച്ചിരിയോടെ അച്ഛന്റെ ചോദ്യം…ഇതിന് മറുപടി പറഞ്ഞാൽ ഞാൻ ഉറപ്പായും എയറിൽ കേറി നാലായി വിരിയും….

“അംബാനീടെ കല്യാണത്തിനല്ല.. കൂട്ടുകാരിയുടെ കല്യാണത്തിനാ പോണമെന്നു പറഞ്ഞെ..…അവരുടെ ഫാമിലി ഒക്കെ അവിടെയാ.. അതാ…..”

“നീ ഒറ്റക്കാണോ പോണേ…?

“അല്ല കൂടെ പഠിച്ച കൊറച്ചു പേരുമുണ്ട്…മറ്റന്നാൾ പോകണം എന്നാലേ വിരുന്നിനു മുന്നെയങ്ങു എത്താൻ പറ്റു…”

“നീ

💬 Comments

View all comments