0%

Chapter Title : ചാരുലത ടീച്ചർ [Jomon]

Author : Jomon Read All Parts 1.3K

വന്നെന്നോട് ചേർന്നൊട്ടി നിന്നു

"കുടിക്കുവോടാ തെണ്ടി നീയിനി...?

കണ്മഷിയെഴുതിയ കണ്ണുകൾ രണ്ടും കൂർപ്പിച്ചവളെന്നെ നോക്കി... ഈശ്വരാ ഇവളിതെങ്ങനെ അറിഞ്ഞു

"ഞാൻ കുടിച്ചെന്ന് നിന്നോടാരാ പറഞ്ഞെ..?

കള്ളലക്ഷണമൊന്നും പുറത്തു കാണിക്കാതെ ഞാൻ അവളെനോക്കി... പക്ഷെയെന്റെ ഉടായിപ്പുകളെല്ലാം അടിച്ചുകലക്കി കുടിച്ചിട്ടുള്ളയവൾക്ക് എന്നെക്കണ്ടിട്ട് യാതൊരുവിധ കൂസലുമില്ലായിരുന്നു... ഇനിയും ഓരോന്ന് ചോദിച്ചാൽ അടുത്ത അടിക്കുള്ള വകുപ്പ് ആവും... തല്കാലത്തേക്ക് കുറ്റം സമ്മതിച്ചു കീഴടങ്ങുന്നതാ ബുദ്ധി

"അത് പിന്നേ അവന്മാര് നിർബന്ധിച്ചോണ്ടാ..!

അല്പം മടിയോടെ ഞാൻ പറഞ്ഞു നോക്കി... അത് കേട്ടതും പടക്കത്തിനു തിരി കൊളുത്തിയത് പോലങ്ങു തൊടിങ്ങി അവള്

"കുടിക്കാൻ പറഞ്ഞാ... നീയപ്പോ തന്നെ ചാടി കേറിവാങ്ങി കുടിക്കോ...?

"ഇല്ലില്ല... ഇത് ബിയർ ആയോണ്ടാ...."

"അതെന്താടാ ബിയറിൽ അൽക്കഹോൾ ഇല്ലേ...?

"അതുണ്ട് പക്ഷെ കള്ളിന്റെ അത്രം ഇല്ലല്ലോ ചാരുവേ... നീ ഇത്തവണത്തേക്ക് ക്ഷമിക്... ഇനിയൊണ്ടാവില്ല..."

അവളുടെ കൈ രണ്ടും കൂട്ടിപിടിച്ചു ഞാൻ പറഞ്ഞു... ആളൊന്നു തണുത്ത ലക്ഷണമുണ്ട്....

"ഹും..."

അവളുടെയാ മൂളൽ കേട്ടെനിക്ക് ചിരി വന്നെങ്കിലും ഞാനതൊതുക്കി പിടിച്ചു ഇല്ലെങ്കിൽ ഇന്നെന്റെ അടിയന്തരം നടത്തുമീ മുതല്

"കുട്ടാ നിന്റെ നല്ലതിന് വേണ്ടിയാട്ടോ ഞാനിതൊക്കെ പറയണേ..."

എന്റെ കവിളിൽ തലോടികൊണ്ടവൾ പറഞ്ഞു... എന്തോ അത് കേട്ടപ്പോ എനിക്കും പാവം തോന്നിയതിനോട്

"ചാരുവേ.."

അവളെയും ചേർത്തു പിടിച്ചു ഞാൻ വിളിച്ചു..

"എന്താടാ മോനേയ്...?

എന്റേത്ര തന്നയെ പൊക്കം ഉള്ളെങ്കിലും എന്റെ മുഖത്തേക്ക് നോക്കണമെങ്കിൽ അവൾക്ക് ഒരല്പം തലയുയർത്തി നോക്കണം.. എന്റെ നെഞ്ചിൽ ചാരികിടന്നു നോക്കുന്നയവളെ കണ്ടപ്പോ ഉള്ളിന്റെ ഉള്ളീന്നു വല്ലാത്തൊരു ആഗ്രന്തം തോന്നിയെന്നത് സത്യമാ... പക്ഷേങ്കി വെളിയിൽ വച്ചൊരു പരിപാടിയും നടകുകേലന്നാണ് മേളീന്നുള്ള ഉത്തരവ്

അതുകൊണ്ട്

💬 Comments

View all comments