0%

Chapter Title : ചാരുലത ടീച്ചർ [Jomon]

Author : Jomon Read All Parts 1.3K

പിടിച്ചു നേരയാക്കികൊണ്ട് ചാരു പിറുപിറുത്തു.. ഇടക്കെന്നെ ഒളിക്കണ്ണിട്ട് ദേഷ്യത്തോടെ നോക്കുന്നത് കണ്ടഞാൻ നൈസ് ആയിട്ട് അവിടുന്ന് വലിയാനുള്ള വഴി നോക്കി... ഇല്ലെങ്കിൽ ബാക്കി കൂടി ഞാൻ കേൾക്കേണ്ടി വരും

"അപ്പൊ മിസ്സേ ഞാനങ്ങോട്ട്...."

അതും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ ഞാനൊരൊറ്റയോട്ടമായിരുന്നു......

പതിവ് പോലെ തന്നെ ഓടികിതച്ചു ലേറ്റ് ആയി ക്ലാസ്സിലേക്ക് കേറി ഏറ്റവും പിറകിലെ എന്റെ ബെഞ്ചിലേക്ക് ആസനസ്ത്തനായി.....

"അളിയാ സാറ് വന്നില്ലേ...?

ക്ലാസ്സിൽ പഠിപ്പിക്കാൻ ആരെയും കാണാത്തതു കൊണ്ട് ഞാൻ അടുത്തിരുന്ന അജയനെ തോണ്ടി വിളിച്ചു

"അറിയില്ലടാ... മിസ്സ്‌ വരുവായിരിക്കും..."

മിസ്സോ... സതീശനല്ലേ ഈ പീരിയഡ്..... എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോളാണ് മാറോടണക്കിപിടിച്ച ബുക്കും മറുകൈയിൽ സരിതുമ്പും പിടിച്ചു കേറി വരുന്ന ചാരുവിനെ ഞാൻ കണ്ടത്

"ഭഗവാനെ ഇവളുടെ പീരിയഡ് ആയിരുന്നോ ഇപ്പൊ..."""

അടിച്ചടിച്ചു അണ്ടിയൂരി പോന്നവന്റെ അവസ്ഥയായിരുന്നു എന്റേതപ്പോൾ

വളരെ മനോഹരമായ ചിരിയുമായി കയറി വന്നവൾ എല്ലാവരോടുമിരിക്കാൻ പറഞ്ഞോണ്ടാ ഉണ്ടക്കണ്ണുകൾ കൊണ്ടാ ക്ലാസ്സ്‌ മുറി മുഴുവനുമൊന്നരിച്ചു പെറുക്കി.....

അജയന്റെ മറവിൽ ഒളിച്ചിരിക്കാൻ ഞാൻ ശ്രമിക്കും മുൻപേ അവളുടെ കണ്ണുകളെന്നെ പിടിച്ചിരുന്നു

കിട്ടിയെടാ മോനെ നിന്നെയെന്ന ഭാവത്തിൽ അവളൊരു വല്ലാത്ത ചിരിയോടെ ടെക്സ്റ്റ്‌ ബുക്ക്‌ കയ്യിലെടുത്തു പടുപ്പിക്കാൻ തുടങ്ങി

വലുതെന്തോ വാരാനുണ്ടെന്ന് തോന്നിയ ഞാൻ എല്ലാമിരുകൈകളും നീട്ടി വാങ്ങിക്കാൻ തയ്യാറായിരുന്നു......

ഇവിടെ നിന്നായിരുന്നു തുടക്കം....... ഈ ക്ലാസ്സ്‌ മുറിയിൽ വച്ചു..... ആദിത്യനെന്ന ഞാനും ചാരുവെന്നയെന്റെ ടീച്ചറും തമ്മിലുള്ള എല്ലാം തുടങ്ങിയത് ഇവിടെ വച്ചായിരുന്നു.............. അതികം വൈകാതെ തന്നെ ഞാൻ പറഞ്ഞു തരാം..... എല്ലാം....................

💬 Comments

View all comments