0%

Chapter Title : ചക്രവ്യൂഹം 2 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 871

അയാൾക്കെതിരായി നിന്നു...

പക്ഷെ ഇപ്പോഴും ചിറക്കൽ ഗോപിനാഥൻ എന്ന് കേട്ടാൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള എല്ലാവരും ഒന്ന് വിറക്കും... അത്രക്കുണ്ടായിരുന്നു അയാളുടെ സ്വാധീനം… അതുപോലെ തന്നെയായിരുന്നു അയാളുടെ സ്വഭാവവും... ഗോപിനാഥൻ ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയെടുക്കാൻ ഏതറ്റം വരെയും പോകും... അതിനു അതിന്റേതായ മാർഗങ്ങൾ അയാൾക്കുണ്ട്... അത് നന്നായി അറിയാവുന്ന ഒരാളും അയാളോട് എതിർക്കാൻ നിൽക്കാറില്ല... വിശ്വൻ പറഞ്ഞപോലെ മേനോൻ സാറും കുമാരൻ നായരും പാർട്നെർസ് ഒന്നും അല്ല... പക്കാ ബിനാമി... വിശ്വന്റെ അച്ഛൻ ചിറക്കൽ ഗോപിനാഥൻ എന്ന പൊളിറ്റിക്കൽ ക്രിമിനലിന്റെ...

റിയൽ എസ്റ്റേറ്റ്, കുഴൽ പണം, അനധികൃത മണലൂറ്റ്... പിന്നെ അൽപ്പം കളി കാര്യമായ നാർക്കോട്ടിക് ബിസിനസ്സും... പക്ഷെ ഇതൊന്നും തന്റെ പൊളിറ്റിക്കൽ ഇമേജിനെ ബാധിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു... പക്ഷെ കൃത്യമായി പറഞ്ഞാൽ ആറ് വർഷങ്ങൾക്ക് മുൻപ് ഈ ചിറക്കൽ ഗോപിനാഥൻ എന്ന പൊളിറ്റിക്കൽ ക്രിമിനലിന്റെ മുഴുവൻ റിയൽ എസ്റ്റേറ്റ് കള്ളത്തരങ്ങളുടെയും മുഴുവൻ തെളിവോട് കൂടി ഒരാൾക്ക് ലഭിച്ചിരുന്നു... അന്നത്തെ സത്യസന്ധനായ തഹസിൽദാർ ഉണ്ണികൃഷ്ണ മേനോന്...

അന്ന് പല വിധേനയും ഉണ്ണികൃഷ്ണൻ സാറിനെ തന്റെ ഭാഗത്ത് നിർത്താൻ ശ്രമിച്ചെങ്കിലും ഗോപിനാഥന് സാധിച്ചില്ല... തന്റെ ജീവിതം രക്ഷിക്കാൻ ഏതറ്റം വരെ പോകുന്ന ഗോപിനാഥന് പിന്നെ ഉള്ള ഏക മാർഗം ഉണ്ണികൃഷ്ണൻ ലോകത്തോട് വെളിപ്പെടുത്താൻ വെച്ചിരിക്കുന്ന ആ രഹസ്യം ആരെങ്കിലും അറിയും മുൻപേ രഹസ്യം കൊണ്ട് നടക്കുന്ന ആളെ ഇല്ലാതാക്കുക... അങ്ങനെ അയാൾ ഇല്ലാതാക്കി... ഉണ്ണികൃഷ്ണൻ എന്ന നല്ല വ്യക്തിയെയും ഒപ്പം ഒരു കുടുംബത്തിന്റെ മൊത്തം ആശ്രയത്തെയും... ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉള്ള ഒരു റോഡപകടം...

💬 Comments

View all comments