Chapter Title : ചക്രവ്യൂഹം 2 [കുഞ്ഞൻ]
കൊടുത്ത ഒരാള് ഉണ്ടായിരുന്നു... ആ ആളിനെ ഇവർ രണ്ടു പേരും കൂടി അങ്ങ് തട്ടി... ഇതൊന്നും ഞാൻ അറിയില്ലെന്നാ എന്റെ അച്ഛന്റെയും ഈ മേനോൻ സാറിന്റെയും വിചാരം... അന്ന് ആ തെളിവുകൾ ശേഖരിച്ചു കൊടുത്തത് ആരാന്നറിയോ...?
"ആരാ..." കുമാരൻ നായർ ആകാംക്ഷയോടെ നോക്കി... മേനോൻ സാറിന്റെ മുഖത്ത് അതൃപ്‌തി വിളയാടി നിന്നു... "ഹ ഹ ഹ... എന്താ മേനോൻ സാറേ പറയട്ടെ..." കുമാരൻ മേനോൻ സാറിന്റെ മുഖത്തേക്ക് നോക്കി... "മേനോൻ സാറിന്റെ ആദ്യ ഭാര്യ... കമല... " "സ്റ്റോപ്പ് ഇറ്റ്... " മേനോൻ സാറിന്റെ ശബ്ദം ഉച്ചത്തിലായി... "ഏയ് മേനോൻ സാറേ ക്ഷമി... ചൂടാവല്ലേ..." മദ്യത്തിന്റെ ലഹരി വിശ്വന്റെ തലയിൽ കയറി പിടിച്ചിരുന്നു... "വിശ്വാ... ഞാൻ നിന്നെ വിശ്വസിക്കുന്നു... എന്ന് വെച്ച് നോ യുവർ ലിമിറ്റ്സ്..."
മേനോൻ സാറിനു അപകടം മണത്തു... ഈ നരിന്ത് ചെക്കൻ എല്ലാം കൊളമാക്കുമോ എന്ന പേടി അയാളിൽ ഉടലെടുത്തു... "വിശ്വാ... മതി.. നിർത്തിക്കോ..." കുമാരൻ നായർ പറഞ്ഞു... "അല്ലെങ്കിലും കുമാരാ.. ഇവന് മദ്ധ്യം അകത്തു ചെന്നാൽ ഒരു വെളിവും വെള്ളിയാഴ്‌ചയും ഇല്ല..."
പെട്ടെന്ന് വിശ്വൻ മദ്യപാനിയുടെ സ്ഥിരം സംസാരശൈലിയിൽ നിന്നും പുറത്ത് വന്നു... "മേനോൻ സാർ പേടിക്കേണ്ട... ഇതൊന്നും ഒരിക്കലും എന്റെ നാവിൽ നിന്ന് വേറെ ഒരാൾ അറിയില്ല..." "ഉം അതെന്താ..." "എന്റെ കുഴി ഞാൻ ആയിട്ട് തോണ്ടുവോ മേനോൻ സാറേ... " "പക്ഷെ വിശ്വാ... നീ പറയുന്നത് ശരിയാണെങ്കിൽ ആ തെളിവുകൾ എല്ലാം ഭദ്രമായിട്ട് അയാൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ..." മേനോൻ സാറിന്റെ ശബ്ദം ഭയത്താൽ വിറച്ചിരുന്നു...
"സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ എന്നല്ല
💬 Comments
View all comments