Chapter Title : ചക്രവ്യൂഹം [രാവണൻ]
യൂണിഫോം. ...
അഭി. .....റെഡി ആയില്ലേ. ...
അമ്മ ലക്ഷ്മിയുടെ വിളികേട്ട് അഭിമന്യു വേഗം റെഡി ആയി ഇറങ്ങി. ...ഡെയിനിങ് ടേബിളിൽ നന്ദന ഇരിക്കുന്നത് കണ്ടു. ...ജീൻസും ഷർട്ടും ആണ് വേഷം. ...ഇടതൂർന്ന മുടിയിഴകൾ വെറുതെ വാരികെട്ടി വച്ചിരിക്കുന്നു...
നീഎന്ത് നോക്കി നിൽക്കുവാ....വന്നിരുന്ന് കഴിക്ക്...
നന്ദനയുടെ ശബ്ദം കേട്ട് അഭി വേഗം ചെന്ന് അവൾക്കരികിൽ ഇരുന്നു. ....എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്ന് വരുത്തി എഴുന്നേറ്റ് ബാഗുമായി പുറത്തേക്ക് ഇറങ്ങി. ...
ഇവർ കൃഷ്ണവാര്യത്തെ സന്തതി വിശ്വനാഥന്റെയും ലക്ഷ്മിയുടെയും രണ്ടുമക്കൾ. ...നന്ദന ഡിഗ്രി രണ്ടാം വർഷവും , അഭിമന്യു പ്ലസ് ഒൺ ഇലും പഠിക്കുന്നു.....ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടമായ ലക്ഷ്മി വളർന്നത് ഒരു അനാഥാലയത്തിൽ ആയിരുന്നു. ....പഠിക്കുന്നകാലത്ത് തോന്നിയ വിശ്വന്റെ ചെറിയൊരു ഇഷ്ടമാണ് ലക്ഷ്മിയെ തന്റെ രണ്ട് മക്കളുടെ അമ്മ ആക്കിയത്. ...തറവാട്ടിൽ എതിർപ്പ് ആയിരുന്നു. ...അതിന്റെ ബാക്കിയായി തന്നെയാണ് എൽ പി സ്കൂൾ അധ്യാപകനായ വിശ്വൻ മറ്റൊരു വാടകവീട്ടിലേക്ക് താമാസം മാറിയതും.....
നന്ദനയുടെ ആക്റ്റീവയുടെ പിന്നിൽ ഇരുന്നുള്ള യാത്രയിലുടനീളം അഭിമന്യു ചിന്തകളിൽ ആയിരുന്നു. ...അവന് സ്കൂളിൽ പോകാൻ ഭയം തോന്നി. ...ദേഹമാകെ തരിച്ചുകയറുന്ന വേദന തോന്നിയതും അവൻ നന്ദനയുടെ പുറത്ത് ചാരി ഇരുന്നു. ...
നന്ദന മിററിലൂടെ അവനെ ശ്രദ്ധിച്ചു. ...ഇന്നലെ വന്നതുമുതൽ കാണുകയാണ് ഇവന്റെ ഈ ഭാവമാറ്റം. ...പൊതുവെ വലിയ സംസാരമൊന്നും ഇല്ലെങ്കിലും എപ്പോഴും മുഖത്തൊരു പുഞ്ചിരി തെളിഞ്ഞുനിൽക്കുമായിരുന്നു....ഇപ്പൊ എന്തുപറ്റിയോ ആവോ
വിദ്യചോതി ഗവണ്മെന്റ് സ്കൂളിനുമുന്നിൽ വണ്ടി നിർത്തുമ്പോൾ അഭി ഇറങ്ങി, ...ഗേറ്റിൽ നിന്ന സെക്യൂരിറ്റിയെ തന്റെ ഐഡന്റിറ്റി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തി അവൻ അകത്തേക്ക് കയറി
💬 Comments
View all comments