Chapter Title : ചങ്ങലകൾ 2 [Agnidevan57]
അവൾ ഒരു വ്യർദ്ധമായ ചിരി തൊടുത്തു.
"ഹായ് ദിവ്യ" പതിവിൽ വിപരീതമായി അളവിലുപരി ഉത്സാഹം ആയിരുന്നില്ല അവന്റെ മുഖത്ത്. ക്ഷീണവും സങ്കടവും അവന്റെ വാക്കുകളിലും ശരീരത്തിലും പ്രകടമായിരുന്നു.
വിനായക് സൂപ്പർ സീനിയർ ആയിരുന്നു, അവൾ ആദ്യ വർഷക്കാരിയും. അവൻ വല്ലപ്പോഴും ക്യാമ്പസ്സിൽ വരുന്നത് തന്നെ അടി ഉണ്ടാക്കാനാണ്. എല്ലാവര്ക്കും അവനെ ഭയമായിരുന്നു. അതുകൊണ്ട് തന്നെ ദിവ്യക്ക് അവനെ തീരെ ഇഷ്ടം ആയിരുന്നില്ല. തന്റെ ആദ്യ വർഷം മുഴുവൻ പിന്നാലെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞു ശല്യം ചെയ്തവരിൽ പ്രധാനി. റിജക്ഷൻ കിട്ടിയാലും മണപ്പിച്ച് നടക്കുന്ന നാണവും മാനവും ഇല്ലാത്ത കൂട്ടം.
"ഹായ് ചേട്ടാ" മനസ്സില്ലാ മനസ്സോടെ അവൾ പറഞ്ഞു. ധൃതി ഉണ്ടെന്ന് കാട്ടാൻ അവൾ വാച്ചിൽ നോക്കി.
"ഓ.. ഒരുപാട് സമയം എടുക്കില്ല, പ്രോമിസ്" വിനായക് തുടർന്നു "മ്മ്.. ഞാൻ ഒരു ബൈ പറയാൻ വന്നതാണ്, കോഴ്സ് തീരും മുൻപ് പോവാണ് പപ്പയുടെ കൂടെ ദുബൈയിൽ. സപ്ലി എല്ലാം കൂടി കൂറേ ഉണ്ടല്ലോ. വീട്ടുകാർക്കൊക്കെ എന്നെ ഇപ്പൊ വെറുപ്പാണ്. എനിക്കും എല്ലാം മതിയായി."
മനസ്സിൽ ആശ്വാസം തോന്നിയെങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി താൻ വെറുത്ത വ്യക്തി തന്നെ ആണ് അതെന്ന് അവൾക്ക് വിശ്വസിക്കാൻ ആയില്ല. ജീവിതത്തിന്റെ യാഥാർഥ്യം അറിഞ്ഞപ്പോൾ, ഒറ്റപെട്ടപ്പോൾ അവന്റെ മുഖംമൂടി അഴിഞ്ഞു വീണതായി അവൾക്ക് തോന്നി.
അവൻ തുടർന്നൂ "ശെരിക്കും നിങ്ങൾ തമ്മിൽ ആണ് ചേർച്ച, എനിക്ക് എപ്പോഴും തോന്നാറുണ്ട്, പക്ഷെ അസൂയകൊണ്ട് പറഞ്ഞില്ലെന്ന് മാത്രം."
"ആര്?"
"കമ്മോൺ ദിവ്യ, കോളേജിൽ എല്ലാവർക്കും അറിയാം. അവൻ നിന്നെ ഡെയിലി ക്യാമ്പസ്സിനു വെളിയിൽ
💬 Comments
View all comments