Chapter Title : ചതികുഴികൾ 2 [Mallu Story Teller]
രാഹുൽ അവർക്ക് നേരെ നടന്നടുത്തു. അവന്റെ കഴുത്തിൽ ഷാൾ മുറുകിയിടത്ത് ചോര പൊടിഞ്ഞിരുന്നു. അവരുടെ കാലിൽ നിന്നും ഭയം മുകളിലേക്ക് കയറി വന്നു. ഹൃദയ താളത്തിന്റെ വേഗം കൂടി വന്നു. മുഖം വിളറി വെളുത്തു.
"എന്താ ഓടി രക്ഷപ്പെടുന്നില്ലേ ?" അവരുടെ മുന്നിൽ വന്ന് നിന്ന രാഹുൽ ചോദിച്ചു. അവന്റെ മുഖത്ത് പറ്റിയ ചോരയുടെ ഗദ്ധം അവരുടെ നാസികയിലേക്ക് വമിച്ചു. രാഹുലിന്റെ കണ്ണിലെ രൂക്ഷത അവരുടെ ആത്മാവിനെ കാർന്ന് തിന്നാൻ പാകത്തിനുള്ളതായിരുന്നു.
"എടീ, നിന്നോടാ ചോദിച്ചത് രക്ഷപെടണില്ലേ എന്ന് .... ഒരു കാര്യം ചെയ്യാം, എന്നെ കൊന്ന് നീയെല്ലാം പോയേക്ക് ...." ഇത് പറഞ്ഞ് അവൻ തോക്കെടുത്ത് തന്റെ നെഞ്ചിന് നേരെ വെച്ച് രമ്യയുടെ തണുത്ത് വിറങ്ങലിച്ച കൈ കൊണ്ട് അതിൽ പിടിപ്പിച്ചു.
"ഉം... ഷൂട്ട് മീ നൗ .... ഷൂട്ട് മീ... രമ്യ....." ആ തോക്കിന്റെ കാഞ്ചി വലിക്കാൻ പോയിട്ട് ഒന്നുറക്കെ കരയാൻ ഉള്ള ശക്തി പോലും അപ്പോൾ അവൾക്ക് ഉണ്ടായിരുന്നല്ല. അവളുടെ കൈ അവൾ പോലും അറിയാതെ തോക്കിൽ നിന്നും പിടി വിട്ടു. അടുത്ത നിമിഷം തന്നെ രാഹുലിന്റെ ബലിഷ്ട്ടമായ കാൽപാദം അവളുടെ കാൽ വിരലുകളെ ഞെരിച്ചമർത്തുവാൻ തുടങ്ങി. അവൾ വേദന കൊണ്ട് പുളഞ്ഞു അലമുറയിട്ടു. ഫർസാന പൊട്ടി കരയുവാൻ തുടങ്ങി. രണ്ട് പെൺകുട്ടികളുടേയും നിസാഹതയോടെ ഉള്ള മുഖവും അലമുറയും രാഹുലിന്റെ ഉള്ളിലെ ക്രൂര മൃഗത്തെ കൂടുതൽ ആവേശവനാക്കി...
"ചേട്ടാ.... ഞങ്ങളെ വിട് ..... "ഫർസാന തേങ്ങി കരഞ്ഞ് പറഞ്ഞയുടൻ രമ്യയുടെ കാൽപാദങ്ങളെ മുക്തമാക്കി രാഹുൽ ഫർസാനയുടെ മുടികുത്തിന് പിടിച്ച് സോഫയിലേക്ക് തള്ളിയിട്ടു. രമ്യയുടെ
💬 Comments
View all comments