Chapter Title : ചതികുഴികൾ 2 [Mallu Story Teller]
നമ്മുക്കില്ല, നമ്മുക്ക് ഒരു കാര്യം ചെയ്യാം, അകത്ത് ചെന്ന് അവർ പറയുന്ന പോലെ ചെയ്യാം എന്ന് പറയാം."
"എടീ...."
" ഞാൻ പറയട്ടെ, അവർ പറയുന്ന പോലെ ചെയ്യാം എന്ന് സമ്മതിക്കാം...എന്നിട്ട് ഇപ്പോൾ ഒട്ടും സുഖമില്ല നാളെ വരാം എന്ന് പറയാം, നാളെ വരുമ്പോൾ നമ്മൾ ഒറ്റക്കാവില്ല വരുന്നത്.... പോരെ ?"
"അവർ സമ്മതിക്കില്ല എന്ന് പറഞ്ഞാൽ ...."
"അത് ജോണ് നോക്കിക്കോളും ഞാൻ അയാളോട് ഈ കാര്യം പറഞ്ഞിട്ടുണ്ട് ... ഞാൻ എടുത്ത വീഡിയോ ആളെ ശെരിക്കും പേടിപ്പിച്ചിട്ടുണ്ട് ...അയാൾ നമ്മളെ എങ്ങനെ എങ്കിലും പുറത്ത് എത്തിക്കും...... ഉറപ്പാണ് "
" രമ്യ, ഇത് സിനിമയല്ല, ജീവിതമാണ് ... നീ വന്നേ ..." രമ്യയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഫർസാന പറഞ്ഞു.
"മോളെ, സാർ ഒന്ന് പുറത്ത് പോയതാ ... ഒരു 2 മിനിറ്റ് ഇപ്പോൾ വരും. രമ്യേ അച്ഛന് വിളിച്ച് ഒന്നു പറഞ്ഞേക്കണേ ..." ജോൺ ഫോണിലെ സംസാരം കഴിഞ്ഞ് അവരുടെ എടുത്തേക്ക് വന്നു.
"ഹും ...... അച്ഛന് മാത്രമല്ല, പോലീസിനും ഞാൻ വിളിക്കും, താൻ വാക്ക് മാറിയാൽ ... "
" ഇല്ല മോളെ, ചതിക്കല്ലേ, നിങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ ഞാൻ നോക്കും, എന്റെ മക്കളാണേ സത്യം " ജോൺ പറഞ്ഞത് കേട്ട ശേഷം രമ്യ ഫർസാനയെ നോക്കി, അവളുടെ മുഖത്ത് അപ്പോഴും ഭയത്തിന്റെ കാർമേഘങ്ങൾ മാറിയിരുന്നില്ല. കാര്യം തന്റെ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും മുന്നിൽ നിന്ന് പരിഹരിഹരിച്ചിട്ടുള്ള ആളാണ് രമ്യ എങ്കിലും ഈ സാഹചര്യത്തിൽ അവളെ
💬 Comments
View all comments