Chapter Title : ചതുരംഗ വേട്ട [Chuckcanon]
കൊച്ചിയിലെ ഒരു ആളൊഴിഞ്ഞ നഗരപ്രാന്തപ്രദേശത്ത്! മാലിന്യം നിറഞ്ഞ ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു മനുഷ്യന്റെ ജഢം കിടക്കുന്നു ആ ശരീരത്തിൽ വലത് കാലും ഇടത് കൈയ്യും അറുത്ത് മാറ്റിയ നിലയിൽ ആ ശരീരഭാഗങ്ങൾ കുറച്ചു മാറി കിടക്കുന്നു. ചുറ്റും ധാരാളം പോലീസ്കാർ നിൽപ്പുണ്ട്. പുലർച്ചെ ആയതിനാൽ സാധാരണ ആളുകൾ കുറവാണ്.
അവിടേക്ക് സൈറൺ മുഴക്കി കൊണ്ട് കമ്മീഷണറുടെ വാഹനം പാഞ്ഞെത്തി. വാഹനത്തിനടുത്തേക്ക് C I സുധീഷ് പാഞ്ഞെത്തി എസ് പി രാജേന്ദ്ര വർമ്മ വാഹനത്തിൽ നിന്നും ഇറങ്ങി. അറുപതിനോടടത്ത പ്രായമുള്ള രാജേന്ദ്ര വർമ്മയെ ആരും ആദ്യം കാണുമ്പോൾ തന്നെ ബഹുമാനത്തോടെ നോക്കും കാരണം നല്ല ശരീരവും ഗാംഭീര്യവും പ്രൗഢിയും അയാൾക്കുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരോടുള്ള അയാളുടെ പെരുമാറ്റം ഏവരെയും ആകർഷിക്കും വളരെ മാന്യമായ പെരുമാറ്റം.
രാ. വർമ്മ : ആ സുധീ എന്തായി കാര്യങ്ങൾ?
സുധി: സർ ഫോറൻസിക് വിഭാഗം ഉടനെയെത്തും
രാ. വർമ്മ : ഓക്കെ അധികം പബ്ലിസിറ്റി നൽകണ്ടാ . വാ ഞാൻ ബോഡിയൊന്ന് കാണട്ടെ, എടോ തനിക്ക് ഇയാളുടെ കഥകൾ അറിയാമോ
സുധി : ഇല്ല സർ . സാറിന് ഇയാളെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു?
രാ. വർമ്മ : യു ആർ റൈറ്റ് നമ്മുടെ ആ ഇടപ്പള്ളി പീഡന കേസില്ലേ അതിലെ മുഖ്യപ്രതിയാണിവൻ. തനിക്കറിയാമോ ഇവനും കൂട്ടാളികളും ആ പെൺകുട്ടിയെ എന്താ ചെയ്തതെന്ന്? അവളുടെ ശരീരത്തിൽ കാമം തീർത്തതും പോരാഞ്ഞിട്ട് ആ പാവത്തിന്റെ രണ്ട് മാറിടങ്ങൾ പൊള്ളിച്ചു, കൂടാതെ അവളുടെ യോനിയിൽ ഇവൻമാർ പഴുപ്പിച്ച ഇരുമ്പു വച്ച് പൊള്ളിച്ചു
💬 Comments
View all comments