0%

Chapter Title : ചേച്ചിക്കൊപ്പം ഒരു പഠനകാലം [ലോലൻ മോൻ]

Author : Kambikathakal Read All Parts 11.9K

നീട്ടികൊണ്ട് പോവണ്ട..

അച്ഛൻ പിടിച്ചപിടിയാൽ പറഞ്ഞു നിർത്തി...ഇതിനു ചുക്കാൻ പിടിച്ചത് അമ്മാവൻ ആണെന്ന് അപ്പൊതന്നെ എനിക്ക് കത്തി.

ഞാൻ : അച്ഛാ ഞാൻ ഇപ്പൊ അങ്ങനെ ഒന്നും തീരുമാനിച്ചില്ലായിരുന്നു .എന്തേലും ജോലി സാധ്യത ഉള്ള കോഴ്സും എടുക്കണം..

അച്ഛൻ : ആഹ് അങ്ങനെ ആണേൽ അമ്മാവൻ ഒരു കോഴ്സിന്റെ കാര്യം പറയണ്ടായി...ഇവിടെ കൊച്ചിയിലും ബാംഗ്ലുരും ആണ് ഉള്ളത്...എവിടെ ആണെന്ന് വച്ചാ നീ തന്നെ തീരുമാനിക്ക് ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ട് പോവണ്ട...

കൊച്ചിയിലും ഉണ്ടെന്ന് കേട്ടപ്പോ എനിക്കും ആകെ ഇന്റർസ്റ് ആയി എന്റെ കുറെ ഫ്രണ്ട്സും അവിടെ ആണ്പഠിക്കുന്നത്...അതുകൊണ്ടുതന്നെ ഞാൻ രണ്ടുകല്പിച്ചു ഓക്കെ പറഞ്ഞു

ഞാൻ : ആഹ് അച്ഛാ എന്നാൽ ഞാൻ കൊച്ചിയിൽ ചേർന്നോളം...അങ്ങനെ ആവുമ്പോ എനിക്കും ഒരു മാറ്റം ആവുമത്..

പക്ഷെ ഞാൻ വിചാരിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ അവിടെയും അമ്മാവൻ കേറി ഇടംകൊലിട്ടു.

അമ്മാവൻ : വേണ്ട വേണ്ട കൊച്ചിയിലേക്കു ഒന്നും വിടേണ്ട... അവിടത്തേക്കാൾ നല്ല കോച്ചിങ് ഉള്ളത് ബാംഗ്ളൂർ ആണ് ന്റെ മോൾ സ്മിത അവിടെ അല്ലെ ജോലി ചെയ്യുന്നത്...അവിടെ ആവുമ്പോ ഇവന് അവളുടെ കൂടെ നിൽകുകയും ചെയാം.ഇവന്റെ മേലെ അവളുടെ ഒരു കണ്ണും കാണും..ഞാൻ നോക്കിയിട്ട് അതു തന്നെയാ നല്ലത്

ഇതു കേട്ട പാതി കേൾക്കാത്ത പാതി അച്ഛനും കയറി ഓകെ പറഞ്ഞു..ഞാൻ ആകെ പെട്ട അവസ്ഥയിലായി...സ്മിത ചേച്ചിയെ പണ്ട് മുതലെ എനിക്കറിയാം...ആളൊരു അസ്സൽ പഠിപ്പി ആണ് ക്യാംപസ് ഇന്റർവ്യൂ വഴി ബാംഗ്ളൂർ ജോലിക് പോയാതാണ് അതേ പിന്നെ ആളുടെ യാതൊരു വിവരവും ഇല്ല..ചേച്ചിയുടെ ഒപ്പം ഒക്കെയാണേൽ എന്റെ കാര്യം തീർന്നത്

💬 Comments

View all comments