0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 5201

പോയി...

ഇതാണ് പെണ്ണ് എപ്പോൾ എങ്ങനെ ഇവളുമാരുടെ മനസു മാറുമെന്ന് ദൈവത്തിന് പോലും അറിയില്ല....

(തുടരും...)

ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യണേ... നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രമാണ് തുടർന്നു എഴുതാനുള്ള ഊർജം നൽകുന്നത്...

-#-"ഹ വന്നോ എടാ നീ ഇവിടെ ഇരുന്നിട്ടെ ഇതൊന്നു അരിഞ്ഞു തന്നെ മോനെ"

എന്റെ ശബ്‌ദം കേട്ടതും ഒന്നു തല ഉയർത്തി കൊണ്ടവൻ അടുത്തുണ്ടായിരുന്ന സവാള കൊട്ട എടുത്തു എന്റെ മുന്നിലേക്കു നീട്ടി...

"ഓ ഇതിനായിരുന്നോ നീ വിളിച്ചേ താടാ ഞാൻ അരിയാ ഇനി"

നാശം പിടിക്കാൻ വേണ്ടി എഴുന്നേറ്റു വരണ്ടായിരുന്നു...

മനസിലെന്നെ സ്വയം ശപിച്ചു കൊണ്ട് ഞാനാ സവാള കൊട്ടയും വാങ്ങി അവിടെ കസേരയിൽ ഇരുന്നു...

പതിയെ മേശമേൽ വെച്ചു അരിയാനും തുടങ്ങി....

"അല്ലടാ അനൂപേ നിന്റെ വാലെവിടെ പോയി കൂടെ കാണേണ്ടതാണല്ലോ"

അവന്റെ അളിഞ്ഞ വർത്താനം കേട്ടപ്പോൾ ആദ്യമെനിക്കൊന്നും മനസിലായില്ല...

"വാലോ എതു വാല് നീ എന്താടാ പറയണേ"

ഇവനെന്താ ഇ പറയണേന്നുള്ള ഭാവത്തിൽ ഞാൻ അവനെ വല്ലാത്തൊരു നോട്ടം നോക്കി...

"എടാ നിന്റെ മറ്റേ കണ്ണൻ അവനില്ലാതെ നീ ഒരിടത്തും ഇറങ്ങില്ലല്ലോ അതാ ചോദിച്ചെ"

അവനെന്നെ ഒന്നു ആക്കിയതാണെന്ന് അവന്റെ പറച്ചിലിൽ നിന്നും എനിക്ക് മനസിലായി...

"അതെന്താടാ നീ അങ്ങനെ പറഞ്ഞെ അവനെ ഞാൻ പോക്കറ്റിലിട്ടോണ്ടാണോ നടക്കണേ"

രാവിലെ തന്നെ അവന്റെ ചൊറിയുന്ന വർത്തമാനം കേട്ടപ്പോൾ എനിക്കങ്ങു കലി കയറി....

"വെറുതെ ചോദിച്ചതാടാ നീ എന്തിനാ അതിനു ചൂടാവണെ കലിപ്പാണോ രാവിലെ തന്നെ മൊടയാണോ അനൂപേ"

എന്റെ ദേഷ്യം കണ്ടിട്ടാവും അവന്റെ സ്വരമൊന്നു മാറി...

"നീ ഒന്നു പോയെ വിഷ്ണു രാവിലെ തന്നെ ചൊറിയാതെ"

രാവിലെ തന്നെ ഒരു വഴക്കു ഉണ്ടാക്കണ്ടല്ലോന്നോർത്തു ഞാനൊന്നു ഒഴിഞ്ഞു മാറി...

ഒന്നു രണ്ടു സവാള അരിഞ്ഞു മാറ്റിയപ്പോയെക്കും എന്റെ കണ്ണുകൾ നീറി തുടങ്ങി....

"കോപ്പ് കണ്ണും കാണാൻ പാടില്ല നാശം"

കണ്ണു കലങ്ങി വെള്ളം വരാൻ തുടങ്ങിയതോടെ ഞാനാ പണി അങ്ങ് നിർത്തി...

"എന്താടാ നിർത്തിയെ മതിയായ"

മനുഷ്യനിവിടെ നീറി പുകഞ്ഞിരികുമ്പോഴാണ് അവന്റെ മറ്റേടത്തെ ചോദ്യം വന്നത്....

"ഓ മതിയായി ഇനി നീ തന്നെ അരിഞ്ഞോ ഞാൻ

💬 Comments

View all comments