0%

Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Author : lion Read All Parts 5138

നോക്കി...

സത്യം പറഞ്ഞാൽ ആ മണ്ടൻ അവളുടെ കാര്യം മറന്നിരികുകയായിരുന്നു എന്റെ പൊട്ടത്തരത്തിനു ഞാൻ പിന്നെയും അവനെ അതു ഓർമിപ്പിച്ചു...

"എടാ പറഞ്ഞപോലെ ഞാൻ ഇനി എന്തു ചെയുമെടാ അയ്യോ..!!!"

അവൻ ബോധം വന്നപോലെ എന്നെ കണ്ണുകൾ തിരുമി കൊണ്ട് നോക്കി...

ദൈവമേ പറയേണ്ടായിരുന്നെന്നു എനിക്ക് തോന്നി പോയി....

"ടാ എനിക്ക് പേടിയാവുന്നെടാ നീ എങ്ങനെ എങ്കിലും ശരിയാക്കി തരണേ മോനെ ഇന്ന്...!!! അല്ലേല് എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല..!!!"

രാത്രിയിലെ കാര്യമോർത്തു അവൻ പിന്നെയും തുടങ്ങി...

"എന്റെ കണ്ണാ നീ എഴുന്നേറ്റു വീട്ടി പോയി കുളിച്ചിട്ടൊക്കെ വാ...!!! നമ്മുക്ക് എന്തേലും ആക്കാം..!!!നീ ചുമ്മാ ടെൻഷനടിക്കാൻ നിൽക്കണ്ട..!!!"

ആ കാര്യം ഒഴിവാക്കാൻ എന്നവണ്ണം ഞാനവനെയൊന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചു...

"എന്നാലും അനൂപേ...!! എനിക്ക് എന്തോ ഒരു പേടി പോലെ..!!! കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ അല്ലെ..!!!"

അവന്റെ മുഖമൊന്നു വാടിയപ്പോൾ എനിക്കെന്തോ ഒരു സങ്കടം തോന്നി...

""ഇല്ലടാ പൊട്ടാ...!!!അതു ഞാൻ ഏറ്റെട...!!! നീ ചുമ്മാ ടെൻഷൻ ആവാതെ അതങ്ങു വിട്ടേക്ക്...!!!എന്നെ വീട്ടീന്ന് അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടെടാ എനിക്ക് ഒന്നു വീട്ടി പോണം ഒന്നു ഫ്രഷ് ആയിട്ടൊക്കെ ഒരു ഉച്ച ആവുമ്പോയേക് ഞാനിങ്ങു എത്തിക്കൊള്ളാം...!!!""

അതും പറഞ്ഞ ഞാനൊന്നു എഴുന്നേറ്റു...

""മ്മ് എന്ന നീ വിട്ടോ ടാ മറക്കല്ലെടാ...!!! നീ വന്നിട്ട് വേണം അതിലൊരു തീരുമാനം ആക്കാൻ..!!!""

അവൻ എന്നെ ആ കാര്യം ഒന്നുടെ ഓർമിപ്പിച്ചു...

""ശരിയെട..!!!അതു നമ്മുക്ക് ശരിയാക്കാം നീ ടെൻഷൻ ഒന്നും ആവണ്ട എന്ന ഞാൻ പോട്ടെ..!!!""

അവനെ ഞാനൊന്നു സമാധാനിപ്പിച്ചു കൊണ്ട് അവിടെ നിന്നും മെല്ലെ നടന്നു...

നല്ല ക്ഷിണം ഉണ്ടായിരുന്നു എനിക്ക് എങ്ങനെ എങ്കിലും ഒന്നു വീട്ടിൽ എത്തി കുറച്ചു നേരം കിടന്നുറങ്ങിയാൽ മതിയെന്നായിരുന്നു മനസ്സിൽ....

വണ്ടിയും എടുത്തു നേരെ ഞാൻ വീട്ടിലേക്കു വിട്ടു....

അച്ഛൻ ഇനി എന്തേലും വഴക്കു പറയുവോന്നുള്ള പേടി ഉണ്ടായിരുന്നു എനിക്ക്...

വീട്ടിലെത്തിയ ഞാൻ മെല്ലെ ഒന്നു വണ്ടി ഒതുക്കി വീട്ടിനകത്തേക്കു നടന്നതും അമ്മ കൈയോടെ പൊക്കി എന്നെ....

""ഹ എത്തിയോ നീ നിന്റെ ഊരു തെണ്ടലൊക്കെ കഴിഞ്ഞോ നിനക്ക് ഒന്നു വിളിച്ചു പറഞ്ഞാൽ

💬 Comments

View all comments