Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]
തരാൻ ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ രാവിലെ തന്നെ എനിക്കങ്ങു കലി കേറി വന്നു...
"ഹ വരാടാ ഞാനൊന്നു മുഖം കഴുകട്ടെ"
അവനു മറുപടി കൊടുത്തു കൊണ്ട് ടാപ്പിന് അടുത്തെത്തിയ ഞാൻ നന്നായി ഒന്നു മുഖം കഴുകി...
ആ ഉറക്ക ക്ഷിണം ഒന്നു മാറി കിട്ടി...
നേരെ ഞാൻ അടുക്കളയിലോട്ട് വെച്ചു പിടിച്ചു....
"എന്താടാ വിളിച്ചേ"
അവിടെ എത്തിയ ഞാൻ എന്തോ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്ന വിഷ്ണുവിനോട് ചോദിച്ചു...
-#-"ഹ വന്നോ എടാ നീ ഇവിടെ ഇരുന്നിട്ടെ ഇതൊന്നു അരിഞ്ഞു തന്നെ മോനെ"
എന്റെ ശബ്‌ദം കേട്ടതും ഒന്നു തല ഉയർത്തി കൊണ്ടവൻ അടുത്തുണ്ടായിരുന്ന സവാള കൊട്ട എടുത്തു എന്റെ മുന്നിലേക്കു നീട്ടി...
"ഓ ഇതിനായിരുന്നോ നീ വിളിച്ചേ താടാ ഞാൻ അരിയാ ഇനി"
നാശം പിടിക്കാൻ വേണ്ടി എഴുന്നേറ്റു വരണ്ടായിരുന്നു...
മനസിലെന്നെ സ്വയം ശപിച്ചു കൊണ്ട് ഞാനാ സവാള കൊട്ടയും വാങ്ങി അവിടെ കസേരയിൽ ഇരുന്നു...
പതിയെ മേശമേൽ വെച്ചു അരിയാനും തുടങ്ങി....
"അല്ലടാ അനൂപേ നിന്റെ വാലെവിടെ പോയി കൂടെ കാണേണ്ടതാണല്ലോ"
അവന്റെ അളിഞ്ഞ വർത്താനം കേട്ടപ്പോൾ ആദ്യമെനിക്കൊന്നും മനസിലായില്ല...
"വാലോ എതു വാല് നീ എന്താടാ പറയണേ"
ഇവനെന്താ ഇ പറയണേന്നുള്ള ഭാവത്തിൽ ഞാൻ അവനെ വല്ലാത്തൊരു നോട്ടം നോക്കി...
"എടാ നിന്റെ മറ്റേ കണ്ണൻ അവനില്ലാതെ നീ ഒരിടത്തും ഇറങ്ങില്ലല്ലോ അതാ ചോദിച്ചെ"
അവനെന്നെ ഒന്നു ആക്കിയതാണെന്ന് അവന്റെ പറച്ചിലിൽ നിന്നും എനിക്ക് മനസിലായി...
"അതെന്താടാ നീ അങ്ങനെ പറഞ്ഞെ അവനെ ഞാൻ പോക്കറ്റിലിട്ടോണ്ടാണോ നടക്കണേ"
രാവിലെ തന്നെ അവന്റെ ചൊറിയുന്ന
💬 Comments
View all comments