Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]
2 മണിക്കൂറിനുള്ളിൽ അമ്പലത്തിലും പോയി തിരിച്ചു വീട്ടിലും എത്താം...
അതിനോക്കെ എവിടാ സമയം അല്ലേ....
അതേ മതി മതി... ഓവർ കാടുകേറണ്ട... വഴക്ക് കൂടാൻ പറ്റിയ മൂഡിലല്ല ഞാൻ അതാ...
ഞാനൊന്നും പറയുന്നില്ലേ... അല്ല കാര്യായിട്ട് പറഞ്ഞതാണോ നാളെ അമ്പലത്തിൽ പോണുണ്ടെന്ന്...
പിന്നെ പോവാതെ... നിന്നെയും കൂട്ടി പോവാതെ പിന്നെ കണ്ടവന്റെ പെണ്ണിനേയും കൂട്ടി പോവാൻ പറ്റോ എനിക്ക്...
അയ്യടാ... ഇതിന് മാത്രം ഒരു കുറവും ഇല്ല...
ടാ വിനു വന്നേ.. ഇന്നാ ചായ...
പെട്ടന്ന് ബാക്കിൽ നിന്നും ചേച്ചിയുടെ വിളികേട്ടതോടെ ഞാൻ പിന്നെ വിളിക്കാന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു..
ആരായിരുന്നു ഫോണിൽ....
കുറെ നേരായല്ലോ...
അത് പിള്ളേരായിരുന്നു... ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ...
എന്ത് കാര്യം..?
നാളെ നിന്റെ പിറന്നാൾ പ്രമാണിച്ച് നിനക്കൊരു പണി തരാൻ പ്ലാൻ ചെയ്യാൻ വേണ്ടി വിളിച്ചതാ... എന്റെ പെട്ടന്നുള്ള പരുങ്ങലെല്ലാം കണ്ടപ്പോൾ ചേച്ചിയത് ചെറുതായൊന്നു വിശ്വസിച്ചതായി എനിക്ക് തോന്നി..
പണിയൊ എനിക്കോ.... എന്താടാ വിനു...
അതൊന്നും പറയാൻ പറ്റത്തില്ല ഓൺ ദി വേ ആണ്...
പറയടാ പ്ലീസ്...
നീയൊന്നു പോയെ ചേച്ചി... മനുഷ്യനെ ശല്യപ്പെടുത്താതെ... അതൊക്കെ അവന്മാർ പ്ലാൻ ചെയ്തിട്ടുള്ളതാ എനിക്കൊന്നും അറിയില്ല.... എന്റടുത്തു അനുവാദം ചോദിച്ചതേ ഉള്ളൂ...
എടാ പന്നി സ്വന്തം ചേച്ചിക്ക് പണി കൊടുക്കാൻ കൂട്ടുനിൽക്കുന്നോ...
നിനക്ക് ചെറിയൊരു പണി കിട്ടണം എന്നാലേ നീ പഠിക്കൂ...
അല്ല നീ ലച്ചുവിനെ വിളിച്ചോ.. ഞാൻ പറഞ്ഞതിനെ കൂട്ടാക്കാതെ ചേച്ചി എന്നോട് ചോദിച്ചു...
മം വിളിച്ചല്ലോ.. അവളെ വിളിച്ചോണ്ടിരുന്നപ്പോഴാ ഇവന്മാർ എന്നെ വിളിച്ചത്.. അല്ല അമ്മ എവടെ
💬 Comments
View all comments