0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an]

Author : ~empu®an Read All Parts 188

വിനൂട്ടാ എനിക്ക് നിന്നോട് സ്നേഹം ഇല്ലായിരുന്നെന്ന് ആരാ പറഞ്ഞേ...

ആരു പറയാനാടി അതന്നെയല്ലേ സത്യം...

വിനൂട്ടാ പ്ലീസ്... എനിക്ക് നിന്നോട് സംസാരിക്കണം...

എനിക്കൊന്നും കേൾക്കണ്ടാ... നിന്റെ ആവിശ്യത്തിന് മാത്രം നിൽക്കാൻ ഞാൻ നിന്റെ പാവയൊന്നും അല്ല... അത് നീ മനസ്സിലാക്കിയാൽ കൊള്ളാം...

അല്ല രണ്ടാളുടേം പിണക്കം ഇതുവരെ മാറീല്ലേ... പെട്ടന്ന് അങ്ങോട്ടേക്ക് വന്നുകൊണ്ട് അച്ഛൻ ചോദിച്ചു...

ഏയ്യ് അതൊന്നും ഇല്ലച്ചാ.. ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറയായിരുന്നു...

മോനെ വിനൂ ഞാൻ നിന്നോട് ഒരു കാര്യം പറയാൻവേണ്ടി വന്നതാ...

എന്താ അച്ഛാ...

ഞാനും നിന്റെ അമ്മേം കൂടി നാളെ തൃശൂർ മെഡിക്കൽ കോളേജിലേക്കൊന്ന് പോവാ.. നീ വേറെങ്ങോട്ടും പോവുന്നൊന്നും ഇല്ലല്ലോ...

ഏയ്‌ ഞാനെങ്ങോട്ടും പോണില്ലച്ചാ... അല്ലാ അവിടെ എന്താ...

കുറച്ചു നേരത്തെ മാമൻ വിളിച്ചിട്ടുണ്ടായിരുന്നു... നിന്റെ അമ്മായിടെ ആങ്ങളക്ക് വെയ്യാതെ അവിടെ അഡ്മിറ്റ് ചെയ്തേക്കുവാന്ന്... ഒന്ന് പോയി കണ്ടിട്ട് വരണം...

അല്ലച്ചാ അപ്പോ ലച്ചൂനേം കൊണ്ടുപോവുന്നുണ്ടോ...

ഏയ്‌ എന്തിനാ എല്ലാരും കൂടി പോണേ.. പിന്നെ അവളുടെ അച്ഛനും അമ്മയും അങ്ങ് അവരുടെ തറവാട്ടിലേക്ക് പോയിരിക്കാ..

ഓഹ്..

നിന്നോട് എങ്ങോട്ടും പോവണ്ടാന്ന് പറയാൻ കാരണം ഇവര് രണ്ടു പേരും ഇവിടെ ഒറ്റക്കയോണ്ടാ...

ശെരി അച്ഛാ.. നിങ്ങൾ പോയിട്ട് വന്നോ.. ഞാനെങ്ങോട്ടും പോവത്തൊന്നും ഇല്ല...

മം.. ശെരി...

അതും പറഞ്ഞു അച്ഛൻ പുറത്തോട്ട് നടന്നു.. ഞാനും പിന്നെ ഒന്നും ആലോചിക്കാതെ നേരെ അടുക്കളയിലേക്ക് നടന്നുകൊണ്ട് ലച്ചൂനെ വിളിച്ചു...

ലച്ചു കുറച്ചു വെള്ളം തരോ... റൂമിക്ക് കൊടുന്നാൽ മതീട്ടാ.. അതും പറഞ്ഞു മരുന്ന് അവളേം കാണിച്ചു ഞാൻ റൂമിലേക്ക് നടന്നു...

അധികം സമയൊന്നും എടുത്തില്ല പെണ്ണ് പെട്ടന്നുതന്നെ റൂമിലോട്ട് വന്നു...

എവിടെ വിനൂ.. വാങ്ങിച്ചോ...

മം വാങ്ങിക്കൊക്കെ ചെയ്തു.. പക്ഷെ...

എന്താടാ...

നീ ഒന്നൂടെ ആലോചിക്ക് ലച്ചൂസേ നമുക്കിതിനെ വളർത്തിയാലോ...

പോടാ പട്ടി... നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്... അതും പറഞ്ഞു പെണ്ണ് തലമുടിയിൽ പിടിച്ചു വലിച്ചപ്പോൾ സ്വർഗത്തിലേക്കൊരു യാത്ര പോയപോലൊരു ഫീലായിരുന്നു..

ലച്ചൂസേ വിടടി ഞാൻ ചുമ്മാ പറഞ്ഞതാ... പ്ലീസ് വിട് വേദനിക്കുന്നു...

ഇനി പറയോ...

ഇല്ല ഇനി മേലാൽ എന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടാവത്തില്ല സത്യം...

നല്ലകുട്ടികളായാൽ ഇങ്ങനെ വേണം...

അതും പറഞ്ഞു അവളെന്റെ മുടിയിലുള്ള കൈ വിട്ടതും ഞാനവളെ വട്ടം പിടിച്ചുകൊണ്ടു കാതിൽ ഒരു ചെറിയ കടി കൊടുത്തു...

അതേ നാളെ അച്ഛനും അമ്മയും തൃശൂർ വരെ പോവാ... ചേച്ചിയെ നീ

💬 Comments

View all comments