0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]

Author : ~empu®an Read All Parts 991

കഴിക്കാനായി റൂമീന്ന് പുറത്തിറങ്ങുമ്പോൾ ചേച്ചി അതേപടിതന്നെ താടിയിൽ കൈ കുത്തി ടേബിളിൽ ഇരിക്കുന്നതാണ് ഞാൻ കാണുന്നത്... അടുത്ത് എനിക്കുള്ള ഫുഡ്ടാണെന്ന് തോന്നുന്നു വിളമ്പി മൂടിവെച്ചിട്ടുമുണ്ട്...

സംഭവം വേറൊന്നുമല്ല കക്ഷി ഞാൻ വന്നത് പോലും അറിയാതെ എന്തോ ആലോചിച്ചു ഇരിക്കാ...

എന്തായാലും ആ തപസൊന്ന് ഇളക്കീട്ടെന്നെ കാര്യം എന്നും മനസ്സിൽ പറഞ്ഞുകൊണ്ടു ഞാൻ അടുത്തുണ്ടായിരുന്ന ഒരു പ്ലേറ്റ് എടുത്തു ടേബിളിൽ രണ്ടു തട്ടങ്ങ് വെച്ചുകൊടുത്തു...

ആ സൗണ്ട് ഏറ്റൂ എന്നെനിക്ക് മനസ്സിലായത് ചേച്ചി അമ്മേ എന്നും പറഞ്ഞു ഞെട്ടി എണീറ്റപ്പോഴായിരുന്നു... പക്ഷെ ഈ കൊരങ്ങ് ഇങ്ങനെ ശബ്ദമുണ്ടാക്കുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലന്നേ... അതോണ്ട് തന്നെ ചേച്ചിയുടെ ആ നിലവിളിയിൽ ഞാനും ശെരിക്ക് ഞെട്ടിപോയി...

പക്ഷെ നമ്മളാരാ മോൻ ചേച്ചി എന്നെ നോക്കിയതും ആ പേടിച്ചതിന്റെ ഒരു ഭാവം പോലും മുഖത്തു കാണിക്കാതെ ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു...

ആരെ ഓർത്തിരിക്കാടി വീട്ടിൽ വല്ല കള്ളന്മാർ കേറിയാൽ പോലും അറിയത്തില്ലല്ലോ..

ഉള്ളിലെ ഹാർട്ട് ബീറ്റ് പുറത്തുകേൾക്കുന്ന വിധം ശബ്ദമുണ്ടാകുമ്പോഴും ഞാനത് എങ്ങനെയൊക്കെയോ പറഞ്ഞവസാനിപ്പിച്ചു...

എന്തോ ഞാനാ പറഞ്ഞതിനുള്ള മറുപടിയായി ചേച്ചിയുടെ ഭാഗത്തുനിന്നും ഒന്നും തന്നെ വരാതായപ്പോൾ എന്റെ മനസ്സിൽ എവിടേയോ ആയി ഒരു വിഷമം തട്ടി... പക്ഷെ എന്നോട് പറയാതെ ആ പ്രണയം അവൾ കൊണ്ടുനടന്നത് ആലോചിച്ചപ്പോൾ ആ ഉണ്ടായിരുന്ന സഹതാപവും എങ്ങോ മാഞ്ഞു പോവുകയായിരുന്നു...

പിന്നീട് ഒന്നും മിണ്ടാൻ നിൽക്കാതെ വിളമ്പി വെച്ചിരുന്ന ചോറ് എടുത്തു കഴിച്ച ശേഷം ഞാൻ നേരെ റൂമിലേക്ക് നടന്നു...

അങ്ങനെ റൂമിൽ കേറി കതകടച്ചു മൊബൈലിലും നോക്കി കിടക്കുന്ന സമയത്താണ് വാതിലിൽ മുട്ടുന്ന ശബ്ദം

💬 Comments

View all comments