0%

Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 3 [E. M. P. U. R. A. N]

Author : ~empu®an Read All Parts 1.1K

പോയിട്ട് വരുമ്പോഴേക്കും 8:30 എങ്കിലും ആവും... ടൈമില്ല....

അപ്പോഴേക്കും ചേച്ചി ഒരു തോർത്തുമായി വന്നു... ഞാൻ അതുമായി ബാത്‌റൂമിലേക്ക് കയറി.. രാവിലെ ആയതോണ്ട് വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ പല്ലു തേപ്പ് കഴിഞ്ഞ ശേഷം ഞാനൊരു കാക്കക്കുളിയും പാസ്സാക്കി 15 മിനിറ്റിനുള്ളിൽ പുറത്തിറങ്ങി.. റൂമിൽ നോക്കിയപ്പോൾ ഇവിടെയെങ്ങും ചേച്ചിയെ കണ്ടില്ല.. ഞാൻ ആ തോർത്തും ഉടുത്തുകൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ചേച്ചി റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.... ചേച്ചിയുടെ തോളിൽ ഒരു മുണ്ടും ഉണ്ടായിരുന്നു... അതും അച്ഛന്റെ ഒരു പുതിയ കസവു മുണ്ട്.. അമ്മ കണ്ടാൽ അതുമതി പിന്നെ വഴക്കിന് ഞാൻ ചേച്ചിയോട് തർക്കിച്ചു..

നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി ഇത് പോയി ഉടുത്തേ... അമ്മയോടൊക്കെ ഞാൻ പറഞ്ഞോളാം.. എന്നും പറഞ്ഞ് ചേച്ചി ചേച്ചിയുടെ റോമിലോട്ട് പോയി...

ഞാൻ ഉള്ളിൽ പോയി ഡ്രസ്സെല്ലാം ഇട്ട് പുറത്തേക്ക് വന്നപ്പോൾ ചേച്ചി എനിക്ക് വേണ്ടി വീടിന്റെ ഫ്രണ്ടിൽ കാത്തിരിക്കുകയായിരുന്നു... എന്നെ കണ്ടപാടെ....

ഒന്ന് വേഗം വാടാ..... അല്ലെങ്കിൽ തന്നെ സമയമില്ല... അപ്പഴാ അവന്റെയൊരു അവാർഡ് കളി....

ഇതാ വരുന്നു ചേച്ചി.... കടന്ന് പിടയണ്ടാ...

എനിക്ക് കുഴപ്പൊന്നും ഇല്ല... എന്റെ എക്സാം ഉച്ചക്കാ... നിനക്ക് തന്നാ പ്രശ്നം...

അങ്ങനെ ഞങ്ങൾ അമ്മയോട് പോവാണെന്നും പറഞ്ഞ് റോഡിലേക്കിറങ്ങി...റോഡിലൂടെ കുറച്ചു നടന്നാൽ പിന്നെ വലത്തോട്ട് ഇറങ്ങി പാടത്തൂടെ പോണം.. പിന്നെ അധികദൂരമൊന്നും ഇല്ല.. ഈ അറ്റത്തിന്ന് നോക്കിയാൽ അമ്പലം കാണാൻ കഴിയും....മൊത്തത്തിൽ നോക്കാണെങ്കിൽ ഒരു കിലോമീറ്റർ കഷ്ടി കാണും... ധൃതി കൂടുതലായിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ ഞങ്ങൾ അമ്പലത്തിലെത്തി... അമ്പലത്തിൽ

💬 Comments

View all comments