0%

Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N]

Author : ~empu®an Read All Parts 959
എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാവാം.. അങ്ങനെ ഓരോരൊ വിശേഷങ്ങളും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല... ഇരുട്ടായി തുടങ്ങിയതോടെ അച്ചുവും കയറുപൊട്ടിച്ചു തുടങ്ങി അതുകൊണ്ട് തത്കാലം യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി... വീട്ടിൽ ചെന്ന് കയറുമ്പോൾ ഹാളിൽ തന്നെ മാമൻ ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു... അല്ല രണ്ടു പേരും എങ്ങോട്ട് പോയിരിക്കുകയായിരുന്നു... മാമന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനും മുമ്പ് അച്ചു കേറി പറഞ്ഞു..അതിന് തലയാട്ടി നിക്കുമ്പോഴാണ് അടുക്കളയിൽ നിന്നും നല്ല ചിക്കന്റെ മണം മൂക്കിൽ തറക്കുന്നത്... അല്ല മാമ ഇന്നെന്താ ചിക്കനാണോ സ്പെഷ്യൽ... ആ നിങ്ങൾ നാളെ പോവല്ലേ....അതോണ്ട് വാങ്ങിച്ചതാ... ഞാൻ അതിന് തലയാട്ടികൊണ്ട് അടുക്കളയിലേക്ക് നടന്നു... അവിടെ അമ്മയും അമ്മായിയും ചിക്കൻ വെക്കുന്ന തിരക്കിലായിരുന്നു... അല്ല ഈ രണ്ടെണ്ണം ഇതെവിടെ പോയി കിടക്കുവാ.... ഞാൻ മനസ്സിൽ ചിന്തിച്ചു... എന്റെ ഈശ്വര പണി പാളിയാ... രണ്ടും കൂടി റൂമിലിരുന്ന് എന്തൊക്കെയാണാവോ പറഞ്ഞൊപ്പിക്കുന്നെ... എന്റെ ചേച്ചിക്കാണെങ്കിൽ നാക്കിനു ഒരു ലൈസൻസും ഇല്ലാത്തതാ എന്താ എപ്പഴാ പറയേണ്ടേ എന്ന് ഒന്നും അറിയത്തില്ല... ഞാൻ വേഗം റൂമിലോട്ട് നടന്നു... അവിടെ ചെന്നപ്പോഴാണ് എനിക്ക് സമാധാനമായത്.. ചേച്ചി ചെയറിൽ ഇരുന്നുകൊണ്ട് ബുക്ക്സ് വായിക്കുകയായിരുന്നു ലച്ചുവാണെങ്കിൽ ബെഡിൽ ചുരുണ്ടു കൂടിയുള്ള കിടപ്പും.. ഞാനൊന്ന് നെടുവീർപ്പിട്ടുകൊണ്ട് വാതിലിൽ പിടിച്ചു നിന്നു..
എന്നെ കണ്ടപാടെ ലച്ചു എണീറ്റിരുന്നുകൊണ്ട് കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോൾ ഞാനാകെ ഇല്ലാതായിപ്പോയി.. ചേച്ചി അപ്പോഴും എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.. ഞാൻ പിന്നെ അധികനേരം അവിടെ നിൽക്കാതെ എന്റെ റൂമിലോട്ട് നടന്നു... അങ്ങനെ രാത്രി ഫുഡിങ്ങും എല്ലാം കഴിഞ്ഞ് പെട്ടന്ന് തന്നെ ഞാൻ നേരെ റൂമിലോട്ട് പോയി കിടന്നു... എന്തൊക്കെ പറഞ്ഞാലും ലച്ചുവിനോട്

💬 Comments

View all comments