0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]

Author : Kambikathakal Read All Parts 859

പോലീസ് ജീപ്പുകൾ കിടക്കുന്നുണ്ടായിരുന്നു. അതിൽ ചാരി നിന്നുകൊണ്ട് സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ടു ഓഫീസർ മാർ സംസാരിക്കുന്നതു ഇവർ കണ്ടു.

പജേരോ ആ മഹിന്ദ്ര ജീപ്പുകൾക്കു സമീപം നിർത്തി.

വാഹനത്തിൽ നിന്ന് ഇറങ്ങിയ ജഗന്നാഥനോട് ഹുസൈൻ അതിലൊരാളെ ചൂണ്ടിക്കാണിച്ചു പറഞ്ഞു അതാണ് ഇൻസ്പെക്ടർ ജോൺ. (ഷമ്മി)

ജോൺ നടന്നു വന്നു എല്ലാവർക്കും നമസ്കാരം പറഞ്ഞ ശേഷം കൂടെയുള്ള ഓഫീസറെ പരിചയപ്പെടുത്തി. "ഇത് മന്നാഡിയാർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ചാക്കോ. മന്നാഡിയാർ സ്റ്റേഷനും ചേക്കു സ്റ്റേഷനും അതിർത്തി പങ്കിടുന്ന സ്ഥലത്തു വെച്ചാണ് അപകടം നടന്നത്. അൺഫോർട്‌നെറ്റിലി എക്‌സാക്ട് സ്പോട് ചേക്കിന്റെ അതിർത്തിയിൽ ആയിപ്പോയി. അല്ലേൽ നമുക്ക് ചാക്കോയുടെ ഭാഗത്തു നിന്ന് സത്യസന്ധമായ ഒരന്വേഷണം ലഭിച്ചേനെ"

പുറത്തു നിന്നൊരാൾ കൂടി സീക്രട്ട് ആയി നടത്താൻ തീരുമാനിച്ച മീറ്റിംഗിൽ എത്തിയതിന്റെ ചെറിയ ഇഷ്ടക്കുറവ് വന്നവരിൽ കണ്ടതോടെ ജോൺ തുടർന്നു

"ഞങ്ങൾ തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള പരിചയമാണ് ഞാൻ ക്രൈംബ്രാഞ്ചിൽ ഉണ്ടായിരുന്ന സമയത്ത് ചാക്കോ സിബിഐയിൽ ഡെപ്യൂട്ടിഷൻ ആയിരുന്നു. ഇപ്പോൾ രണ്ടു വർഷമായി ഹോം ഡിപ്പാർട്ട്മെൻറ് തിരിച്ചുവന്ന് സ്റ്റേഷൻ ഇൻചാർജ് ആയി ജോലി ചെയ്യുന്നു. ഹുസൈൻ ഈ കേസിനെ പറ്റി സംശയം പറഞ്ഞപ്പോൾ ഞാൻ ചാക്കോയെ വിളിച്ചു സംസാരിച്ചു. പ്രാഥമികാന്വേഷണ സമയത്തു ചാക്കോയും ഇയാളുടെ സ്റ്റേഷൻ എസ്‌ഐയും സ്ഥലത്തു ഉണ്ടായിരുന്നു. ഇവരെ അകറ്റി നിർത്താൻ സെബാസ്റ്റിയൻ പരമാവധി ശ്രമിക്കുന്നതായി അന്നേ ഇവർക്ക് സംശയം ഉണ്ടായിരുന്നു. "

ഒന്ന് നിർത്തിയ ശേഷം ജോൺ തുടർന്നു

"നിങ്ങളെ വളരെ രഹസ്യമായി വിവരങ്ങൾ ശേഖരിക്കണം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ പറയുകയാണ്, ചാക്കോയും സെബാസ്റ്റ്യൻ ആയി പല തവണ ഉടക്കിയിട്ടുള്ള ഒരാളാണ് , എന്നെക്കാൾ നിങ്ങൾക്ക് വിശ്വസിക്കാം"

"അങ്ങനെ ഒന്നുമില്ല" ജഗൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എല്ലാവരും കൂടി കേസിന്റെ കുറച്ചുകൂടി കാര്യങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കലക്ടറുടെ ഒഡർലി വന്ന് അകത്തേക്ക് കടന്നു ചെല്ലാൻ ആവശ്യപ്പെട്ടു.

കളക്ടറുടെ ഹോം ഓഫീസിലെ വിശാലമായ മുറിയുടെ സീറ്റുകളിൽ ആറന്സംഘം ഇരുന്നു. ജോസഫ് അലക്സ് കടന്നുവന്നവരെ എഴുന്നേറ്റ് നിന്ന് എല്ലാവരെയും പരിചയപെട്ടു.

"കളയാൻ ഒരുപാട് സമയമില്ല, ഐ ഹാവ് എ ബിസി ഡേയ് റ്റുഡേയ്

💬 Comments

View all comments