Chapter Title : ചേക്കിലെ വിശേഷങ്ങൾ [Padmarajan]
തന്നെ കിടത്തം. അത് കൊണ്ട് മാധവേട്ടൻ പിടിക്കുകയോ കുറ്റബോധം തോന്നുകയോ ചെയ്യേണ്ട കാര്യല്ല"
മാധവൻ ഓർമകളിൽ നിന്നും തിരിച്ചു വന്നു, വീടെത്താൻ ആയിരിക്കുന്നു, ഇപ്പോൾ പട്ടാളം പുരുഷു ഏട്ടന്റെ വീടിന്റെ സമീപം ഉള്ള ഇടവഴിയിൽ ആണുള്ളത്. വീട്ടിലേക്കു എത്തി നോക്കിയപ്പോൾ മുറ്റത്തു എസ്‌ഐ സെബാസ്റ്റ്യൻ സാറിന്റെ ബുള്ളറ്റ് കിടക്കുന്നതു മാധവൻ കണ്ടു. ഈപ്പൻ പാപ്പച്ചിക്ക് പകരം വന്നതാന് സെബാസ്റ്റ്യൻ. മുമ്പ് ഏതോ സ്ഥലത്ത് ക്വോറി മുതലാളിയെ സഹായിക്കാൻ ശ്രമിച്ചതിന് ഹിന്ദി സിനിമയിൽ ഡൂപ് വേഷം കെട്ടി നടക്കുന്ന ആരോ ഒരാൾ അടിച്ചു പഞ്ചറാക്കി രണ്ടു കൊല്ലത്തെ ആശുപത്രി വാസം കഴിഞ്ഞാണ് സെബാസ്റ്റ്യൻ ചെക്കിലേക്കു വന്നത്. ടാറ്റ സഫാരി കാറിൽ മൊട്ടത്തലയുമായി വന്ന് ഉണ്ടപക്രുവിന്റെ കയ്യിൽ നിന്ന് തിളച്ച ചായ വാങ്ങി കുടിച്ചു ഹോട്ടലിലെ ചില്ലു ഷെൽഫ് എറിഞ്ഞുടച്ചായിരുന്നു സെബാസ്റ്റിൻറെ വരവ്. അന്ന് മുതൽ മാധവന് കഷ്ടകാലം ആണ്. ചാർജെടുത്ത ആദ്യ രണ്ടു കൊല്ലം ആ സ്റ്റേഷനിലോ സമീപ സ്റ്റേഷനിലോ ഉള്ള എല്ലാ മോഷക്കേസിനും സെബാസ്റ്റ്യൻ മാധവനെ പൊക്കി ലോക്കപ്പിൽ ഇട്ടു മർദ്ധിക്കുമായിരുന്നു. എന്നാൽ മോഷണം പൂർണമായി നിർത്തിയ മാധവനെ ഒന്നിൽ പോലും കുടുക്കാൻ സെബാസ്റ്റിയന് പറ്റിയില്ല. പിന്നീട് ഭഗീരഥൻ പിള്ളയും ത്രിവിക്രമൻ ചേട്ടനും മാസങ്ങളോളം രാഷ്ട്രീയക്കാരെയും അവർ വഴി പോലീസ് ഓഫീസർമാരെയും കണ്ടു കൈക്കൂലി കൊടുത്താണ് സെബാസ്റ്റിയന് വാണിംഗ് കൊടുപ്പിച്ചത്. കൃത്യമായ തെളിവില്ലാതെ മാധവനെ ഇനി പോക്കരുത് എന്ന നിർദേശം കിട്ടി. പക്ഷെ എപ്പോൾ വേണമെങ്കിലും സെബാസ്റ്റ്യൻ തന്നെ കുടുക്കാൻ കള്ള തെളിവുകളോടെ ഒരു കേസ് ഉണ്ടാക്കും എന്നുറപ്പാണ്.
പുരുഷുവേട്ടൻ റിട്ടയർ ആയി വന്ന ശേഷാണ് ആണ്
💬 Comments
View all comments