Chapter Title : ചെകുത്താൻ ലോഡ്ജ് 3 [Anu]
വോഡ്ക എടുത്തു അടിക്കുകയായിരുന്നു....
ഫൈസലിന്റെ അവസാന നിലവിളി പോലും അവർ കേട്ടതെ ഇല്ല....
""ഡാ നന്ദ.. ഇങ്ങനെ എത്ര എണ്ണം ഉണ്ടെടാ നിന്റെ കസ്റ്റഡിയിലു ഉള്ളതിനെയൊക്കെ ഇങ്ങു കൊണ്ടു വാ മുത്തേ നിനക്ക് പറയുന്ന കാശ് തരാമെടാ"
ഹംസ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിലേക്കു വെച്ചു കൊണ്ട് ചോദിച്ചു...
"ഒന്ന് പോ ഹംസിക്ക ഇവളെ തന്നെ ഒപ്പിച്ച പാടു എനിക്ക് മാത്രേ അറിയൂ കിട്ടിയത് കൊണ്ട് സായുജ്യമടയാൻ നോക്കെന്റെ ഇക്ക ആർത്തി പിടിക്കാതെ"
ഒരു പെഗ് ഒഴിച്ചെടുത്തു അടിച്ചുകൊണ്ട് നന്ദൻ ഒന്ന് ഉഷാറായി...
പുറത്തെ കാറ്റും മഴയും ഇടിയുമൊന്നും അവർ അറിഞ്ഞതെ ഇല്ല....
അന്തരീക്ഷത്തിൽ വല്ലാത്തൊരു ഗന്ധം പരന്നു...
'ഡാ ഹംസേ നിങ്ങള് അടി തുടങ്ങിയോ"
ഫൈസലിന്റെ ശരീരമണിഞ്ഞു ആ മുറിയിലേക്ക് പൂജയുടെ ആത്മാവ് കടന്നു വന്നു...
"ഹ അവളു എങ്ങനെ ഉണ്ട് ഫൈസലേ ദേ ഞാനി നന്ദനോട് പറയുവായിരുന്നു ഇങ്ങനെ ഉള്ള ചരക്കുകള് ഉണ്ടേല് കൊണ്ടു വരാൻ"
ഒരു പുക വിട്ടു കൊണ്ട് ഹംസ കൊതിയോടെ പറഞ്ഞു....
മറുപടി ഒന്നും പറയാതെ വല്ലാത്തൊരു ചിരിയോടെ ഫൈസൽ ആ കസേരയിൽ ഇരുന്നു...
"നിനക്ക് എന്തു പറ്റിയെടാ ഫൈസലേ അവളെ പണിഞ്ഞിട്ട് കിളി പോയോ ആകെ ഒരു മാറ്റം"
അവന്റെ ഇരുത്തതിലും മുഖഭാവത്തിലുമുള്ള മാറ്റം കണ്ടു ഹംസ ഒന്ന് സംശയിച്ചു...
അതിനും മറുപടി ഒരു ചിരിയിൽ ഒതുക്കി ഫൈസൽ അതിൽ നിന്നും ഒഴിഞ്ഞു മാറി....
"ഇക്കയ്ക്കു അവളെ കണ്ടിട്ട് പൂതി മാറി കാണില്ല അതിന്റെ ഹാങ്ങോവർ ആക്കും ഹംസിക്ക"
അനസതു പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു...
💬 Comments
View all comments