Chapter Title : ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി]
ഉമിക്കരിയും.. ഈർക്കിലയും.... കുളിക്കാനുള്ള ചൂടുവെള്ളവും ആയി സുന്ദരി തനൂജ ചേച്ചി വന്നു.. മനസ്സിൽ ഇന്നലെ നടന്ന സംഭവങ്ങൾ ആയിരുന്നു.... കുട്ടന് ഉമിക്കരികൊണ്ട് പല്ല് തേച്ചു ശീലം ഉണ്ടാകില്ല അല്ലേ ??
ചൂട് വെള്ളം തൊട്ടിയിൽ ഒഴിക്കുമ്പോൾ ചേച്ചി എന്നെ നോക്കി കൊണ്ട് പറഞ്ഞു.. ഹേയ് അതൊന്നും കുഴപ്പമില്ല.. ഇങ്ങിനെയൊക്കെ തന്നെ അല്ലെ ശീലിക്കുന്നത്.
മം... ആൾ ഞാൻ വിചാരിച്ചപോലെ ഒന്നും അല്ല.. ഒരു കൊച്ചു തെമ്മാടിയാ.. ചേച്ചി ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..
ഞാൻ പല്ലുതേച്ചു... കുളി കഴിഞ്ഞു മുകളിലെ മുറിയിൽ എത്തി അവിടെ കട്ടിലിൽ എനിക്ക് ഉടുക്കാൻ ഒരു വെള്ള മുണ്ടും. എന്റെ ബാഗിൽ നിന്നെടുത്ത എന്റെ ഒരു ഷർട്ടും മടക്കി വച്ചിരുന്നു.. ഡ്രസ്സ് ചെയ്തു താഴെ അടുക്കളയിൽ വന്നപോലെകു എനിക്ക് വേണ്ടി പ്രാതൽ എല്ലാം ചേച്ചി ഒരുക്കി വച്ചിരുന്നു.. ദോശയും നല്ല മുളക് ചമ്മന്തിയും ആട്ടിൻ പാൽ ഒഴിച്ച് കൊഴുപ്പിച്ച ചായയും.....
ചെറുപ്പം വലിയകാർ നല്ലോണം കഴിക്കണം.. ഇപ്പോൾ കഴിച്ചതെ തടിയിൽ കാണൂ... അമ്മമ്മ അടുത്തിരുന്നു എന്നെ ഊട്ടി.... ... കേട്ടോ കുട്ടാ. അമ്മമ്മ നമ്മുടെ പുള്ളി പശുവിനെ ചവുട്ടിക്കാൻ പുല്ലുപറമ്പൻ ചാമിയുടെ അവിടെ വരെ പോകുവാ.. തനൂ അവളുടെ അടുക്കളപ്പണികൾ ഒക്കെ ഒന്നു ഒതുങ്ങിയാൽ നിങ്ങൾ കാവിലും..... പറമ്പിലും ഒക്കെ ഒന്ന് ചുറ്റിയിട്ടു വരൂ.. ഞാൻ പറഞ്ഞിട്ടുണ്ട് അവളോട്.... .. ശെരി അമ്മമ്മ...
ഞാൻ കഴിച്ചു കഴിഞ്ഞു ഉമ്മറത്തേക്കു പോയി.. ഒന്ന് വലിക്കണം പക്ഷെ അത് അമ്മമ്മ പോയിട്ട് മതി എന്ന് കരുതി... ഷമിച്ചിരുന്നു.... ഞാനും അമ്മമ്മയും ഓരോ വർത്തമാനം പറഞ്ഞിരിക്കുന്ന നേരത്തു
💬 Comments
View all comments