Chapter Title : ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി]
ഞങ്ങൾ ആ പഴയ കാവിൽ എത്തി..... വളരെ പഴയ ഒരു കാവ് മുറ്റത്തെല്ലാം ഉണങ്ങി ഇലകൾ നിറഞ്ഞു കിടക്കുന്നു.. പുല്ലുകൾ വളർന്നു വഴി മാഞ്ഞു തുടങ്ങിയിരിക്കുന്നു.. പട്ടിക ദ്രവിച്ചു വീഴാൻ തുടങ്ങുന്ന ഓടുകൾ മുന്ബെങ്ങോ ആരോ വന്നു കത്തിച്ചു പോയ ചന്ദനത്തിരിയുടെ കുറ്റി.... വര്ഷങ്ങള്ക്കു മുൻപ് കുമ്മായം പൂശിയ നിറം മങ്ങിയ ചുമരുകൾ..... അകകൂടി പഴയ സിനിമയിൽ കാണുന്ന ഭാർഗവി നിലയം പോലെയുള്ള ഒരു അമ്പലം...
ഞാൻ ലച്ചു മോളെ താഴെ ഇറക്കി ചേച്ചി അമ്പലത്തിലെ പടിക്കെട്ടിൽ ഉള്ള ചപ്പു ചവറുകൾ എല്ലാം വൃത്തിയാക്കി...
കൊണ്ടുവന്നിരുന്ന ചന്ദന തിരികൾ... കർപ്പൂരം എല്ലാം കത്തിച്ചു.. കുട്ടന് അറിയുമോ ഇത് വളരെ പഴയ ഒരു അമ്പലം ആണ്.. നിത്യ പൂജ ഇല്ലെങ്കിലും.. ആളുകൾ വരും.... നല്ല ശക്തിഉള്ള പ്രതിഷ്ഠയ...... വർഷത്തിലെ എല്ലാ മീന മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച ഇവിടെ വിശേഷ പൂജയും.... പ്രാർത്ഥനയും ഒക്കെ ഉണ്ട്.... അന്ന് എല്ലാരും വരും.....
ഈ വർഷത്തെ പൂജക്ക്... ഇനി രണ്ടു മൂന്നു ആഴച്ചകൂടിയെ ഉള്ളൂ നമുക്കും വരണം......... പ്രാർത്ഥിച്ചോളൂ.....
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെയൊക്കെ ഉള്ള അനുഭവങ്ങൾ..... സന്തോഷം തോന്നി.... സെരിക്കും.... ഞങ്ങൾ പ്രാർത്ഥിച്ചു... ലച്ചു മോളെ ഞാൻ എടുത്തു..... ഇനി നമ്മൾ എങ്ങോട്ടാ ചേച്ചി ??
ഇനി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു സ്ഥലത്തേക്കാണ്... കുട്ടനും ഒരു പാട് ഇഷ്ടം ആകും.. അത്ര നല്ല സ്ഥലം ആണ്.... മയിലാടും പാറ അതാണ് ആ സ്ഥലത്തിന്റെ പേര് ഇവിടുന്നു കുറച്ചു കൂടി നടന്നാൽ മതി....... ചേച്ചി പറഞ്ഞത് ശെരിയാണ് വളരെ മനോഹരമായ ഒരു സ്ഥലം വലിയ പരന്ന ഒരു പാറ ഞങ്ങൾ അവിടെ ഇരുന്നു ലച്ചു മോൾ അവിടെയുള്ള ചെടികളിലെ പൂക്കൾ പറിച്ചും തുമ്പിയെ പിടിച്ചു എല്ലാം അവിടെയാകെ നടക്കുന്നുണ്ട്..
ആ പാറയുടെ മുകളിൽ നിന്നും നോക്കിയാൽ ഒരു മാതിരിപെട്ട സ്ഥലങ്ങള എല്ലാം കാണാം.. ദൂരെ ഉള്ള തോടും.. പാടത്തു പായ്കളെയും ആടുകളെയും എല്ലാം മേക്കുന്ന ആളുകളും... അങ്ങ് ദൂരെയുള്ള ചെറിയ ഒരു പള്ളിയും.. തറവാട് വീടിന്റെ ചില ഭാഗങ്ങളും എല്ലാം......
ഞങ്ങൾ അവിടെ ഇരുന്നു..
💬 Comments
View all comments