Chapter Title : ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]
ഇട്ടിരുന്ന ചാരു കസാലയിൽ ഇരുന്നു മടിയിൽ പേരക്കുട്ടിയും......
ഡാ..... അമ്മ എവിടെ ?? നീ പോയി അമ്മയെ വിളിച്ചു കൊണ്ട് വാ.... ഇവിടെ ഒരു മാമൻ വന്നിട്ടുണ്ട് വേഗം വരാം പറയൂ...
അവൻ മടിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് ഓടി.....
എന്റെ മീനു മോളുടെ മോനാ..... നല്ല കുസൃതി ആ.... ഇപ്പോൾ മോനെ കണ്ടത് കൊണ്ട് ആണ്.... ഒന്നും പറയാതെ ഇരിക്കുന്നേ... മോളെ കല്യാണം കഴിച്ചു അയച്ചത് കുറച്ചു വടക്കോട്ടാ... ഭർത്താവും വീട്ടുകാരും എല്ലാം വർഷങ്ങൾ ആയി മദിരാശിയിൽ ആയിരുന്നു...... ആദ്യം ഒന്നും വലിയ കുഴപ്പങ്ങൾ ഇല്ലായിരുന്നു പിന്നെ പിന്നെ അവന്റെ കുടിയും ദുർനടപ്പും സഹിക്കാൻ വയ്യാതായപ്പോൾ മോൾ തന്നെ പറഞ്ഞു എന്നോട് ഇനിയും ഇങ്ങിനെ തുടരാൻ വയ്യ അച്ഛാ.... എന്നെ എങ്ങിനെ എങ്കിലും ഒന്ന് കൊണ്ടുപോകൂ എന്ന്..... പിന്നെ ഒന്നും ആലോചിച്ചില്ല..... അവളെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു... കൊണ്ട് വരുമ്പോൾ അവൾക്കു മാസം അഞ്ചായിരുന്നു.....
ഹാ എല്ലാം കഴിഞ്ഞു ഇപ്പോൾ കൊല്ലം... നാലാകുന്നു ഇത് വരെ അവൻ ഒന്ന് വരികയോ ഒരു കത്തെഴുതുകയോ ഒന്നും ഉണ്ടായില്ല... ഇപ്പോൾ... ഞങ്ങള് എല്ലാം മറന്നു തുടങ്ങി...... ചിലപ്പോൾ എനിക്ക് തോന്നും നന്നായി ഒന്ന് അനുവേശിക്കാതെ എടുത്തു പിടിച്ചു കല്യാണം നടത്തേണ്ടിയിരുന്നില്ല എന്ന്....... പിന്നെ എന്റെ വിനീത് മോനെ കാണുമ്പോൾ..... എല്ലാം മറക്കും....
...വാര്യർ പഴയ കഥകൾ... ഓരോന്ന് പറഞ്ഞു........ അതിനിടയിൽ ഒരു സ്ത്രീ കയ്യിൽ കുറച്ചു പച്ച പുല്ലും... ഒരു അരിവാളും ആയി.... മുറ്റത്തു കൂടെ വരുന്നു....
അമ്മാളൂ നീ കണ്ടോ... ആരാ ഇ വന്നിരിക്കണേ ??? അവരോടു വാര്യർ... എന്നെ നോക്കി കൊണ്ട് ചോദിച്ചു..
അവർ പുല്ല് കെട്ടും അരിവാളും തിണ്ണയിൽ വച്ചു എന്നെ ഒന്നുകൂടി നല്ലോണം നോക്കി....
ഇത് ??.......
ഹേ...... എന്റെ അമ്മാളൂ... നിനക്ക് ഇനിയും മനസിലായില്ലേ ??
ഇമ്മടെ കണ്ണന്റെ പേരകുട്ടിയാ... ഇമ്മടെ ബംബയിൽ ഉള്ള മാലതി കുഞ്ഞിന്റെ മോൻ.....
ഹാവൂ....... ഞാൻ എന്താ ഇ കാണുന്നെ ?? മാളൂന്റെ മോനാണോ... ശിവ ശിവ..... കണ്ടിട്ടു അറിഞ്ഞില്യ എന്റെ കുട്ട്യേ ???....
💬 Comments
View all comments