0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.2K

ഉച്ചയായി.... നല്ല വിശപ്പു തുടങ്ങിയിരുന്നു..

ലച്ചു മോൾ എന്റെ തോളിൽ കിടന്നു ഉറങ്ങാൻ തുടങ്ങി....

ചേച്ചി..... വല്ലാതെ വിശക്കുന്നു... നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം അല്ലെ ??

കുട്ടന് വല്ലാതെ വിശക്കുന്നുണ്ടോ ??

മം ചേച്ചിക്ക് വിശക്കുന്നില്ലേ ??

കുറേശ്ശേ.....

എന്നാൽ വരൂ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം..

ഞങ്ങൾ അവിടെ ഉള്ള പേര് കേട്ട ബുഹാരി ഹോട്ടലിൽ കയറി... ഉച്ചയായത് കൊണ്ട് നല്ല തിരക്കായിരുന്നു... മുകളിലെ ഫാമിലി റൂമിൽ ഇരുന്നു... ലച്ചു മോളെ ഉണർത്തി.......

ചേച്ചി .. ചേച്ചി പറയൂ എന്താ കഴിക്കേണ്ടത് ??

ഉണ് കഴിക്കാം..... ചേച്ചി മോളെ വാങ്ങി എടുത്തു മടിയിൽ ഇരുത്തി..

ചേച്ചി ഇങ്ങനെ പുറത്തു ഹോട്ടലിൽ ഒന്നും പോയി അധികം കഴിച്ചിരിക്കില്ല. ആരുടെ കൂടെ പോകും ?? ആരു കൊണ്ട് പോകും ??

ഹേയ് ഉണോ ? ഉണ് നമ്മൾ എന്നു കഴിക്കുന്നതല്ലേ ?? വേറെ ചേച്ചിക്ക് കഴിക്കാൻ ഇഷ്ടമുള്ള... കഴിക്കാൻ ആഗ്രഹം ഉള്ള എന്തെങ്കിലും പറയൂ....

വേറെ എന്താ ?? എനിക്കറിയില്ല ഇവിടെ വേറെ എന്താ ഉള്ളത് എന്നൊന്നും... അവർ എന്ത് പറയണം എന്നറിയാതെ ... പറഞ്ഞു.

മം..... നമുക്ക് ബിരിയാണി കഴിക്കാം. ചേച്ചിക്ക് ഇഷ്ടാണോ.. കഴിച്ചിട്ടുണ്ടോ ?? മുൻപ് ??

ഇല്ല..... അവർ അവരുടെ നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞു...

മം.... എന്നാൽ ഇന്ന് നമുക്ക് ബിരിയാണി കഴിക്കാം.. ആട് വേണോ ? അതോ കോഴി വേണോ ??

കുട്ടന്റെ ഇഷ്ടം.... എനിക്ക് അതൊന്നും അറിയില്ല .... ഞാൻ ഇതൊന്നും മുൻപ് കഴിച്ചിട്ടില്ല...

സപ്ലയർ പയ്യൻ വന്നു.....

സർ

💬 Comments

View all comments