Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]
ചേട്ടന്റെ വക ഒരു കമെന്റ്...
ഞാൻ മൂപരുടെ കയ്യിൽ ഉള്ള ബാഗ് നിർബന്ധപൂർവ്വം വാങ്ങി പിടിച്ചു...
ഞങ്ങൾ വീട്ടിലേക്കു നടന്നു..
ദേ..... ഒന്നിങ്ങോട്ട് വന്നേ.... ആരോകയാ ഈ വന്നിരിക്കുന്നെ എന്നൊന്നും നോക്കൂ.... അകത്തേക്ക് അച്ചാച്ചൻ കിടക്കുന്ന മുറിയിലേക്കു നോക്കി കൊണ്ട് അമ്മമ്മ .....
പുറത്തുള്ള സംസാരം കേട്ട് അച്ചാച്ചൻ വന്നു..
വർഷങ്ങൾക്കു ശേഷം ഗംഗേട്ടനെ കണ്ടു അച്ചാച്ചൻ.. ഡാ..... മോനെ ഗംഗാ...... നീ വന്നുവോ ??
എന്തൊരു പോക്കാ എന്റെ ഗംഗേ നീ പോയത്. ഇവിടെ ഇങ്ങനെ രണ്ടു ആളുകൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന്.. നിനക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ..... അച്ചാച്ചൻ ഗംഗേട്ടനെ കെട്ടിപിടിച്ചു ഇടറിയ സ്വരത്തിൽ പറഞ്ഞു.......
വല്യച്ഛൻ.... ക്ഷമിക്കണം....
അത് പറയുമ്പോൾ ഗംഗേട്ടൻ ശെരിക്കും... സങ്കടം കൊണ്ട്.. കരയുന്നുണ്ടായിരുന്നു........
മം.... പോട്ടെ..... പോട്ടെ..... അതൊക്കെ കഴിഞ്ഞില്ലേ....
എന്നാലും എന്റെ മോനു ഒന്ന് തിരിച്ചു വരാനും ഞങ്ങളെ ഒക്കെ കാണാനും തോന്നിയല്ലോ.... അത് മതി.... സന്തോഷം ആയി.....
വല്യച്ചാ ഇത് സുപർന്ന... എന്റെ ഭാര്യ.... ഇത് പഞ്ചമി മോളാ... മൂപ്പർ ചേച്ചിയെയും മോളെയും നോക്കി അച്ചാച്ചനോദ് പറഞ്ഞു....
ഈ വികാര പ്രകടനവും ഒച്ചയും ഓക്കേ കേട്ടു തനൂജ ചേച്ചിയും ജാനു ചേച്ചിയും ഉമ്മറത്തേക് വന്നു...
പിന്നെ എല്ലാരും തമ്മിൽ പരസ്പരം പരിചയപ്പെടലും.. സ്നേഹം പ്രകടിപ്പികളും.... കൊച്ച് വർത്താനം പറയലും എല്ലാം ആയി...
പെണ്ണുങ്ങൾ എല്ലാം അകത്തേക്ക് പോയി.. ഉമ്മറത് ഞങ്ങൾ മൂന്ന് പേരും... ഓരോന്ന് പറഞ്ഞിരുന്നു..
ഒരുപാട് വർഷത്തെ വിശേഷങ്ങൾ ഉണ്ട് രണ്ട് പേർക്കും തമ്മിൽ പറയാൻ...
ഞാൻ എല്ലാം കൗതുകത്തോടെ കേട്ടിരുന്നു....
ഇവിടന്നു പോയത് മുതൽ... ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ ഗംഗേട്ടൻ വളരെ വിശദമായി അച്ചാച്ചനോട് വിവരിച്ചു പറഞ്ഞു കൊടുക്കുന്നുണ്ട്......
മണിക്കൂറുകൾ പോയത് അറിഞ്ഞില്ല... സംസാരത്തിന് ഇടക്കെല്ലാം ഗംഗേട്ടൻ എന്നോട് അമ്മയുടെയും എന്റെയും കാര്യങ്ങൾ ചോദിച്ചു...
ഒരു നല്ല മനുഷ്യൻ... നിഷ്കളങ്കമായ പെരുമാറ്റം.. ഒട്ടും പൊങ്ങച്ചം ഇല്ലാത്ത പെരുമാറ്റവും സംസാരവും...... ചിരിച്ചു കൊണ്ടുള്ള... സംസാരം ആരും ഇഷ്ടപെടും... എനിക്ക് അമ്മ പറഞ്ഞതിനേക്കാൾ ഒരുപാട് ഇഷ്ട്ടം തോന്നി... ഗംഗേട്ടനോട്.....
നേരം നാല് മണിയോടടുത്തു... പറഞ്ഞാലും... പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ
💬 Comments
View all comments