Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]
ഇനി ചേലാമയുടെ ഇതിഹാസം വല്ലതും എഴുതാൻ ഉള്ള പരിപാടി യാണോ ??
ഞാൻ ഒന്ന് എണീച്ചിരുന്നു ...
മം... പറയാൻ പറ്റില്ല ഞാൻ ചിലപ്പോൾ..... എഴുതാനും മതി...
ചേച്ചി അവരുടെ അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞു.... പൂമുഖത്തേക്കു വന്നു....
ചേച്ചി ഞാൻ ഇരിക്കുന്ന കസാലയുടെ അരികിൽ പടിയിൽ വന്നിരുന്നു... ഞാൻ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട്... ...എന്റെ ചേച്ചി തമ്പ്രാട്ടി ഇവിടെ ഒന്നിരിക്കൂ...
അയ്യേ എന്നെ തൊടാൻ പാടില്ല... കുട്ടാ. ചേച്ചി പുറത്തായിരിക്കുകയാ...... ഇനി മൂന്നു നാല് ദിവസം കഴിഞ്ഞേ എന്നെ തൊടാൻ പാടൂ..... നീ പറയൂ ഞാൻ ഇവിടിരുന്നു കേൾക്കാം.. ചേച്ചി എന്റെ മുമ്പിൽ പടിയിൽ ഇരുന്നു..
ഞങ്ങൾ ഓരോ വർത്താനം പറഞ്ഞു.... നേരം പോയി......
തൊട്ടു വരമ്പിൽ നിന്നും ലച്ചു മോളുടെ കിളിനാദം കേട്ട് ചേച്ചി ഓഹ്ഹ് വരുന്നുണ്ടല്ലോ അമ്മമ്മയും ചിങ്കരിയും...
അവർ എവിടെ പോയതാ ചേച്ചി ??
അവർ ആ കറുപ്പൻ പുലയെന്റെ പെണ്ണ് പെറ്റു കിടക്കുന്നുണ്ട് കുട്ടിയെ കാണാൻ പോയതാ.....
ഓ..... എവിടെയാ അവരുടെ വീട് ?
നമ്മൾ പോയില്ലേ നെല്ലി പറമ്പിൽ അതിനു കുറച്ചു താഴെ.. എന്താ കുട്ടന് ഒന്ന് പോണം എന്നുണ്ടോ ?? ഹഹഹ.....
ഹേയ് ഇല്ല ഞാൻ വെറുതെ ചോദിച്ചതാ..
കയ്യിൽ കുറച്ചു ഉണങ്ങി ചുള്ളിക്കബും.... ആടുകൾക് കൊടുക്കാനുള്ള ഇലയും ഒകയായി അമ്മമ്മ... പടികൾ കയറി... വന്നു കൂടെ ലച്ചു മോളും..
മോളെ തനൂ നേരം ഉണ് കഴിക്കാൻ ആയല്ലോ.. കഴിച്ചില്ലേ നിങ്ങൾ ?? അച്ചാച്ചനെ ഇനി കാത്തിരിക്കണ്ട അച്ചാച്ചൻ ഇന്ന് ഇനി വൈകീട്ട് വരവ് ഉണ്ടാകൂ...
💬 Comments
View all comments