0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.9K

വറുക്കുന്നു... അതും പുഴയിലെ... പൂഴാൻ മീൻ അടുക്കളയിൽ വരത്താൽ ആ മണം... അങ്ങ് തോടിനപ്പുറത് വരെ വരും....

ചേച്ചി ഞാൻ വല്ല സഹായത്തിനു കൂടണോ ?? പപ്പടം കാച്ചികൊണ്ടിരുന്ന ചേച്ചിയോട്... ഞാൻ... ചോദിച്ചു.

ഹേയ്....... നിനക്കുള്ള പണിയൊന്നും ഇല്ല. നീ അവരുടെ കൂടെ ഉമ്മറത്ത് പോയി ഇരുന്നോളൂ..... അത്താഴം ഇപ്പൊ ആകും.... ഒരു അര മനോക്കൂർ കൂടെ..... ഞാൻ ഈ കറി ഒന്ന് വറുത്തിടട്ടെ...

ഞങ്ങളുടെ സംസാരം കേട്ട് സുപരന്ന ചേച്ചി .... ഒന്ന് ചിരിച്ചു... അവർക്ക് അത്യാവശ്യം മലയാളം ഓക്കേ... അറിയാം. കാലം കുറെ ആയില്ലേ ഗംഗേട്ടന്റെ കൂടെ കൂടിയിട്ട്...

അവർ ബംഗള ചുവയുള്ള മലയാളത്തിൽ ബാബു മുംബൈയിൽ ഉള്ളതല്ലേ അപ്പോൾ ഹിന്ദിയൊക്കെ നന്നായി അറിയാമായിരിക്കുമല്ലോ ???? ( ബാബു എന്നത് ബംഗാൾ ഭാഷയിൽ ചെറുപ്പക്കാരെ പൊതുവായി സ്നേഹത്തോടെ വിളിക്കുന്ന ഒരു സാദാരണ പേരാണ് ))

മം.... ഞാൻ ജനിച്ചു വളർന്നത് അവിടെ അല്ലെ സുപര്ണ ചേച്ചി അത് കൊണ്ട് ഹിന്ദിയും, മറാത്തിയും, കുറേശ്ശേ ബംഗാളായും എല്ലാം അറിയാം.. ഞാൻ സുപര്ണ ചേച്ചിയോട് പറഞ്ഞു...

എനിക്കു ഇപ്പോഴും ഈ നിങ്ങളുടെ മലയാളം ശെരിക്കങ്ങോട്ടു വഴങ്ങില്ല... പക്ഷെ പഞ്ചമി നന്നായി പറയും. ഗംഗേട്ടന് വലിയ നിർബന്ധം ആയിരുന്നു മോള് മലയാളം സംസാരിക്കണം, എന്നുള്ളത്... അവർ ചായം തേച്ച ചുവന്ന വലിയ ചുണ്ടുകൾ മലർത്തി കൊണ്ട്..... പറഞ്ഞു...

അമ്മാമ അടുക്കളയിലേക്കു വന്നു മോനെ നീ അങ്ങോട്ട്‌ ചെല്ലൂ ഉമ്മറത്തേക്ക്... നികൂ ഇതും കൂടെ കൊണ്ട് പോകൂ... നല്ല മൺകൂജയിൽ വച്ച തണുത്ത വെള്ളവും മൂന്ന് ഗ്ലാസും..... എന്റെ കയ്യിൽ

💬 Comments

View all comments