0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.5K

ഒഴിക്കാം എന്താ ????

ഇനി വേണോ ഏട്ടാ.....

പിന്നെ വേണ്ടേ ?? നീ എന്ത് പയ്യനാ... അവിടെ ത്രിപുരയിൽ നിന്റെ പ്രായം ഉള്ള ഓരോ പയ്യൻ മാർ.... ഈ കുപ്പി മുഴുവൻ ഇരുന്ന ഇരുപ്പിൽ തന്നെ കാലിയാകും....

മൂപ്പർ രണ്ടാമത്തെ റൗണ്ട് ഒഴിച്ചു..

എനിക്ക് നല്ല മൂടായിരുന്നു...

പിന്നെ ഞാൻ ഒന്നും നോക്കിയില്ല മൂപ്പർ ഒഴിച്ച് വച്ച ഗ്ലാസ്‌.... എടുത്തു ഒറ്റ വലിക്കും കുടിച്ചു കാലിയാക്കി... അത് മൂപ്പര്ക് നന്നായി ബോധിച്ചു... കള്ളിന്റെ ലഹരിയിൽ..... ചിരിച്ചു കൊണ്ടു .... മ്മ്...... ഇങ്ങനെ വേണം ആൺകുട്ടികൾ......

എനിക്കു ആകക്കൂടി.... ഭൂമി തല കീഴായി മറിയുന്ന പോലെ തോന്നി...

മൂപ്പർ പതിവ് പോലെ ബംഗാൾ വിശേങ്ങൾ പറയാൻ തുടങ്ങി......

പറയുന്നതിൽ പാതി ബംഗാളി ആയതിനാൽ എനിക്ക് മുഴുവൻ ആയി മനസിലായില്ല...... കുടിച്ചാൽ പിന്നെ ഗംഗേട്ടൻ അങ്ങിനെ ആ....

അധികവും സംസാരിക്കുന്നതു ബംഗാളി ഭാഷയിൽ ആ..........

കുട്ടാ....... എൻറെ കുട്ടി ..... പഞ്ചമി മോളുടെ കൂടെ ഒന്ന് നെല്ലി പറമ്പ് വരെ പോകുമോ ?? ആ വള്ളോർ കാമിനിയെ ഒന്ന് കൊണ്ടു വിടാൻ....

ഞാൻ ലഹരിയിൽ പാതി അടഞ്ഞു കണ്ണുകൾ തുറന്നു... നോക്കി. അമ്മമ്മ....

അവർ പഞ്ചമി ചേച്ചിക്ക് കൂട്ട് പോകാൻ എന്നെ വിളിക്കുന്നു.....

ഓ അതിനെന്താ.. പോകാം... അമ്മമ്മേ... അവർ എവിടെ ??

ഇപ്പൊ വരും കുറച്ചു ചോറും കറിയും എല്ലാം.... പൊതിഞ്ഞു കൊണ്ടിരിക്കുകയാ..... മോൻ ഇവിടിരി.....

ഞാൻ അവരെ ഇപ്പൊ ഇങ്ങോട്ട് പറഞ്ഞു വിടാം...

അമ്മമ്മ എണീറ്റു... അടുക്കളയിൽ പോയി.. വള്ളോർ കാമിനിയെയും, പഞ്ചമി ചേച്ചിയെയേം.... പൂമുഖത്തേക്കു അയച്ചു......

💬 Comments

View all comments