Chapter Title : ചേലാമലയുടെ താഴ്വരയിൽ
ശക്തിയും കൊണ്ടാകും.. . അവർ എന്റെ അടുത്ത് വന്നു കയ്യിലും കവിളിലും എല്ലാം തലോടി എന്റെ കണ്ണിലേക്കു നോക്കി എന്റെ മാലൂന്റെ കുട്ടി. ...ഈശ്വര എനിക്ക് എന്റെ കുട്ടിയെ ആദ്യം കണ്ടപ്പോൾ മനസിലായില്ലല്ലോ എന്നു പറഞ്ഞു. ....കെട്ടിപ്പിച്ചു... .കവിളിലും നെറ്റിയിലും എല്ലാം തുരു തുരെ ഉമ്മവച്ചു. ....കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി. ... . .ഞാനും വല്ലാത്ത വികാരരപരവശനായി. . ...ഓര്മവച്ചിട്ടു ആദ്യമായിട്ട് അമ്മമ്മയെ കാണുകയാണ്. ..അമ്മ പറഞ്ഞു കേട്ട ചിത്രങ്ങൾ മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്. ..
മ്മടെ നിരത്തിന്മേൽ ബസ്സിറങ്ങി അടിയന്റെ കടയിൽ വന്നു കുഞ്ഞ്. . . അപ്പൊ അടിയൻ തന്നെ ഇവിടത്തെ അടുത്ത് കൊണ്ടു വിട്ടു.. .കുറച്ചു മാറിനിന്നു കുഞ്ഞേട്ടൻ ഒറ്റ ശ്വാസത്തിൽ അമ്മമ്മയോടു പറഞ്ഞൊപ്പിച്ചു.. ....നന്നായി കുഞ്ഞാ.... വളരെ നന്നായി.. . കുഞ്ഞ് നടന്നു ഷീണിച്ചു കാണും തമ്പ്രാട്ടി കുഞ്ഞിന് കുടിക്കാനും കഴിക്കാനും എന്തെങ്കിലും കൊടുത്തോളൂ. ...അപ്പോൾ അടിയൻ അങ്ങോട്ട് ?? കുഞ്ഞേട്ടൻ പോകാൻ വേണ്ടി ഭാവിച്ചു ഞാൻ പോക്കറ്റിൽ നിന്നും ഒരു അഞ്ചു രൂപ എടുത്തു അയാൾക്കു നിർബന്ധിച്ചു കൊടുത്തു. ...അമ്മാമയെ നോക്കി ബഹുമാനത്തോടെ അയാൾ വേണ്ടാന്നു പറഞ്ഞു.. . . വർഷകനൽകു ശേഷം.. . .സ്വന്തം പേരക്കുട്ടിയെ കിട്ടിയപ്പോൾ ഒരു നിധി കിട്ടിയ സന്തോഷത്തോടെ അമ്മമ്മ. ....വാങ്ങിക്കോളൂ കുഞ്ഞാ. . .അവൻ സന്തോഷത്തോടെ തരുന്നതല്ലേ.. ..അയാൾ അത് വാങ്ങി. ..യാത്ര പറഞ്ഞു. . .പടിയിറങ്ങിപ്പോയി. .
ഞാൻ ബാഗ് എടുത്തു. ...അമ്മമ്മയുടെ കൂടെ വീട്ടിലേക്കു നടന്നു. പഴയ രീതിയിൽ ഉള്ള ഒരു രണ്ടു നില വീട് ഉമ്മറത്തു ചാരുപാടി, അവിടെ ഒരു ചാരു കസാല അച്ചാച്ചൻ ഇരുന്നു വിശ്രമിക്കലും, മുറുക്കലും, സന്ധ്യക്കുള്ള സോമരസം സേവവും, നാട്ടുവർത്തമാനം പറയലും എല്ലാം അതിന്മേൽ ഇരുന്നാണ്.. ഞങ്ങൾ വീട്ടിലേക്കു കയറി താനൂ.....താനൂ........ അമ്മമ്മ അകത്തേക്ക് നോക്കി നീട്ടി ഉച്ചത്തിൽ വിളിച്ചു.. ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുകയാ. . വിളികേട്ട് അകത്തുനിന്നു വന്നത് ഒരു ചെറിയ പെൺകുട്ടിയാണ് ഒരു മൂന്നര നാല് വയസ്സ് കാണും. ...അമ്മ കുളിക്കാൻ പോയിട്ട് വന്നില്ല അമ്മമ്മേ.. . അവൾ
💬 Comments
View all comments