Chapter Title : ചേലാമലയുടെ താഴ്വരയിൽ
അമ്മമ്മേ ?? അവൾ അച്ചാച്ചന്റെ കൂടെ തെക്കേ പാടത്തു പോയിരിക്കയാണ് അവിടത്തെ കൊയ്‌തു ഇന്ന് കൊണ്ട് തീരും. ...ഉച്ചതിരിഞ്ഞു വരും. ...മോൻ ഈ വേഷം ഒക്കെ ഒന്നും മാറി സുഖമായി ഒന്ന് കുളിക്കൂ ദീർഘയാത്ര കഴിഞ്ഞു വന്നതല്ലേ... അപ്പോളേക്കും അമ്മമ്മ ചോറെടുത്തു വക്കാം. ... നീ ഇപ്പോൾ തോട്ടിലേക്കൊന്നും പോകേണ്ട. . പരിജയം ഇല്ലാത്തതല്ലേ ഇവിടെ മറപുരയിൽ വെള്ളം വക്കാൻ പറയാം തനൂജയോട്. .... .....
കുളികഴിഞ്ഞു അമ്മമ്മ ഒരു വെള്ള മുണ്ട് എടുത്തു തന്നു.......... എനിക്ക് അറിയില്ല ഇപ്പോഴത്തെ ഈ കുട്ടികളുടെ പേരൊന്നും വിളിക്കാൻ... ഞാൻ കുട്ടാ എന്നെ എന്റെ മോനെ വിളിക്കൂ......... എന്റെ കവിളിൽ തലോടിക്കൊണ്ട് സ്നേഹത്തോടെ അമ്മമ്മ....... എന്തോ നിധി കിട്ടിയ പോലെ എന്നെ തന്നെ നോക്കി എന്നെ നോക്കി പറഞ്ഞു.. അമ്മമ്മ എന്താ ഇഷ്ടം എന്നു വച്ചാൽ അത് വിളിക്കൂ....... ഞാൻ അമ്മമ്മയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു...... വാ നേരം ഒരുപാടായി തനൂജ ചോറ് എടുത്ത വച്ചു കാണും... ഞങ്ങൾ അടുക്കളയിലേക്കു പോയി... അവിടെ നിലത്തു ഒരു പലക ഇട്ടു വച്ചിടുണ്ട് ചോറും കറികളും മറ്റു വിഭഭങ്ങളും എല്ലാം നിരത്തി വച്ചിരിക്കുന്നു. അടുക്കളയുടെ ഒരു ഓരത്തിൽ തനൂജച്ചേച്ചി നില്കുന്നു... ഞാൻ ആ പാലകമേൽ ഇരുന്നു...... കുട്ടന് ഇങ്ങിനെ നിലത്തു പാലകമേൽ ഒന്നും ഇരുന്നു ശീലം ഉണ്ടാകില്ല ?? ഉവോ ?? അമ്മമ്മ എന്നെ നോക്കി ചോദിച്ചു ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. . .എന്ത് കോലമാണ് കുട്ടാ ഇത് മാളു നിനക്ക് കഴിക്കാനൊന്നും തരാറില്ലേ ?? അവൾ ഇങ്ങു വരട്ടെ ഞാൻ ചോദിക്കുന്നുണ്ട്. . .. .അമ്മമ്മ എന്നെ ശരിക്കും ഊട്ടി ഏതോ അന്യഗ്രഹ ജീവിയെ കണ്ടപോലെ തനൂജച്ചേച്ചി എന്നെത്തന്നെ നോക്കി നില്കുന്നു. . ... ഡീ പെണ്ണെ ഇന്നലത്തെ പുഴമീൻ വറുത്തത് ഉണ്ടെങ്കിൽ നീ കുറച്ചു ഇങ്ങോട്ടെടുക്കൂ കുട്ടൻ അതൊന്നും അവിടെ കഴിച്ചുകാണില്ല. . ചേച്ചി ഉറിയിൽ മൂടി വച്ചിരുന്ന വറുത്ത പുഴമീൻ ഒരു പിഞ്ഞാണത്തിൽ കൊണ്ടു വന്നു വച്ചു. . .. ...നല്ല രുചിയുള്ള മീൻ വറുത്തത്. ...ഞാൻ
💬 Comments
View all comments