0%

Chapter Title : ചെല്ലമ്മ -3 Climax

Author : kkstories Read All Parts 358

കയ്യില്‍ കിട്ടിയാല്‍ പൂച്ചയ്ക്ക് എലിക്കുഞ്ഞു മാതിരിയായിരിക്കും. അയാളുടെ കണ്ണില്‍ പെടാതെ ഞാന്‍ മാറി നിന്നു. പശുക്കറവയും തൊഴുത്തു വൃത്തിയാക്കലും മാറ്റിക്കെട്ടലും കഴിഞ്ഞ് അയാള്‍ പോയപ്പോഴാണെന്‍റെ ശ്വാസം നേരെ വീണത്. ഇനി ഇവിടേ നിന്നാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നി.

കുറേക്കഴിഞ്ഞപ്പോള്‍ ചെല്ലമ്മ വന്നു. തിണ്ണയിലിരുന്ന എന്നെക്കണ്ടതും തലയും കുനിച്ച് അവള്‍ അടുക്കള വശത്തേക്കോടിപ്പോയി. ഞാന്‍ ചെവിയോര്‍ത്തു. അവളുടെ ശബ്ദമേ കേള്‍ക്കാനില്ല.
ഇടയ്ക്ക് അപ്പച്ചിയുടെ ചോദ്യം.
‘ നിനക്കിന്നെന്തു പറ്റിയെടീ പെണ്ണേ… നാവിറങ്ങിപ്പോയോ… എപ്പഴും കിലുകിലാ ചെലച്ചൊണ്ടിരുനതാണല്ലോ…’
‘ ഒണ്ണുമില്ലമ്മാ…’ അവളുടെ പതിഞ്ഞ മറുപടി.
ഇടയ്ക്കു അപ്പച്ചി വെളിയിലേക്കിറങ്ങുന്നതു കണ്ടപ്പോള്‍ ഞാന്‍ അടുക്കളയിലേയ്ക്കു ചെന്നു. എന്നെ കണ്ടപ്പോള്‍ ശെല്ലമ്മ നാണത്തോടെ ചാടി എഴുന്നേറ്റു. പിന്നെ മുഖം കുനിച്ച് കാല്‍ വിരല്‍ കൊണ്ട് തറയില്‍ വട്ടം വരയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു.
‘ ശെല്ലമ്മേ, ഇന്നലത്തേ കാര്യം വല്ലതും നീ അപ്പനോടു പറഞ്ഞോ…’ ചോദിക്കുമ്പോള്‍ എന്നെ വിറച്ചോ എന്നൊരു സംശയം.
‘ ങൂഹും…’ അവള്‍ ഇല്ലാ എന്ന് മൂളി.
‘ ഹൊ, സമാധാനമായി..’ ഞാന്‍ തിരിഞ്ഞ് നടക്കാനൊരുങ്ങിയപ്പോള്‍ അവളുടെ ശബ്ദം.
‘ ആനാ….നാന്‍… അപ്പാവോട് ഒരു കാരിയം ചൊന്നാച്ച്….’
ഞാന്‍ തിരിഞ്ഞു നിന്നു.
‘ എന്താ പറഞ്ഞത് അപ്പനോട്…’
എനിക്കു ഉള്ളില്‍ വേവലാതിയായി. ഈ പൊട്ടിപ്പെണ്ണു തുലച്ചോ.
‘ എനക്ക്…. അത്…വന്ത്.. അത് വന്ത്….ശൊല്ലതുക്ക് വെക്കമായിരുക്ക്…’ അവള്‍ വീണ്ടും കുനിഞ്ഞു നിന്നാടി
ഓ, നിന്‍റെയൊരു മുടിഞ്ഞ വെക്കം… നീയെന്തു പറഞ്ഞെന്നു പറ…’ എന്‍റെ ശബ്ദം അല്പം ഉച്ചത്തിലായോ എന്നൊരു തോന്നല്‍.
‘ ഉന്നെ കല്യാണം പണ്ണതുക്ക് എനക്കു സമ്മതമാക്കും എന്ന് ചൊല്ലിയാച്ച്…….’

💬 Comments

View all comments