0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6 [Kamukan]

Author : Kamukan Read All Parts 1.5K

നിക്കട തെണ്ടി എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ അടുത്തേക്ക് വരുന്നതിനു മുമ്പേ ഞാൻ ബാത്രൂം ഡോർ അടച്ചു.

കുളിക്കുമ്പോഴും ഇന്ന് നടന്ന കാര്യങ്ങൾ തന്നെ ആയിരുന്നു. എല്ലാം ഒരു സ്വപ്‍നം പോലെ.

എന്താ പറയേണ്ട എന്ന് പോലും അറിയില്ലാതില്ലാ. പറയുകയാണെങ്കിൽ പുറകിൽ ചൂട് ചായ ഒഴിച്ചിട്ട് മുന്നിൽ തണുത്ത വെള്ളം ഒഴിച്ച് ഒരു ഫീൽ.

അവളുടെ കുട്ടിത്തം എല്ലാം ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ.

ഇനി ആർക്കും ഞാൻ അവളെ വിട്ടു കൊടുക്കത്തില്ലാ കാരണം അവൾ എന്റെ ജീവനാണ്.

കുറച്ചു ദിവസം മുൻപ് ഏട്ടന്റെ ഭാര്യ ആയി വന്നവൾ ഇപ്പോൾ എന്റെ പ്രണയസഖി അകാൻ പോകുന്നു.

ഇതു എല്ലാം ചിന്തിച്ചു കൊണ്ട് തന്നെ സാധാരണ കുളിക്കുന്നതിനേക്കാൾകൂടുതൽ സമയമെടുത്താണ് ഞാൻ കുളിച്ചത്.

ടാങ്കിൽ ഉള്ള വെള്ളം എല്ലാം തീർന്നോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി.

പെട്ടന്ന് തന്നെ ഡ്രസ്സ്‌ ചെയ്യിതു അവളെ കാണാനുള്ള കൊതി മൂത്തു അടുക്കളയിൽലേക്ക് ഓടി.

എന്നാൽ പണി പാളി പോയി അമ്മ അവിടെ ഉണ്ടായിരുന്നു.

: എന്താടാ ഇവിടെ .

: അമ്മേ ചായ കുടിക്കാൻ എന്ന് മുക്കിയും മൂളിയും ഞാൻ പറഞ്ഞൊപ്പിച്ചു.

ഇതു എല്ലാം കേട്ടു കൊണ്ട് ദിവ്യ വാപൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

അപ്പോൾ എനിക്ക് അങ്ങ് പിടിച്ചു കിസ്സ് അടിക്കാൻ തോന്നി.

പക്ഷേ അമ്മ ഉള്ളത് കൊണ്ട് ഒരു പേടി. പിന്നെ എന്ത് എല്ലാമോ പറഞ്ഞ അവിടെ നിന്നും സ്കൂട്ടായി.

പിന്നെ എനിക്ക് അവളെ കാണാൻ തന്നെ പറ്റില്ലാ. എപ്പോൾ നോക്കിയാലും അമ്മയുടെ കൂടെ തന്നെ വാല് പോലെ

💬 Comments

View all comments