Chapter Title : ചെമ്പകപ്പൂ മണമുള്ള പെണ്ണ് [കൊമ്പൻ]
മുഖത്തേക്ക് നോക്കാനും അവൻ മടിച്ചു. രാജീവൻ അതൊട്ടും ശ്രദ്ധിച്ചില്ല. പ്രാതലിനു ശേഷം അശോക് തമാശക്ക് അവനോടു എന്താന്ന് ചോദിച്ചതും അവനൊഴിഞ്ഞുമാറി. ഇപ്പോഴത്തെ പിള്ളേരുടെ കാര്യമല്ലേ എന്നുള്ളത്കൊണ്ട് അയാളും അത് കാര്യമാക്കിയില്ല.
അന്ന് പകൽ മുഴുവനും രോഹിത് അശോക്മൊത്തു ജീപ്പിൽ കാടു കറങ്ങി, രാജീവനും അപർണ്ണയും മുറിയിൽ തനിച്ചായിരുന്നു. രാത്രി ആയപ്പോൾ, വീടിന്റെ മുന്നിൽ തീകൂട്ടി കായുന്ന നേരം അശോക് ടെന്റിൽ കിടന്നുറങ്ങുന്ന അനുഭവം പങ്കു വെച്ചു. ഹണിമൂണിന് വരുന്ന ചില സായിപ്പൻമാരും മദാമ്മ മാരും ടെന്റിൽ ഉറങ്ങാറുണ്ടത്രെ. പക്ഷെ റിസ്ക് ഒന്നുമില്ല മൃഗങ്ങൾ ഉപദ്രവിക്കാനൊന്നും ഇതുവരെ നിന്നിട്ടില്ല എന്നും പറഞ്ഞു. അമ്മയോടുള്ള ദേഷ്യത്തിന് രോഹിത് അശോകിനോട് പറഞ്ഞു
“ഇന്നെനിക്ക് ടെന്റിൽ കിടക്കാമോ? അശോകേട്ടാ!”
“ഹെയ് അതൊന്നും വേണ്ട!” അപർണ്ണ അതു കേട്ട നിമിഷം നെഞ്ചിലൊന്നു കൈവെച്ചശേഷം മകനെ നോക്കി കലിപ്പിച്ചു പറഞ്ഞു.
“അമ്മ അമ്മയുടെ കാര്യം നോക്കിയാൽ മതി, ഇതിലിടപെടണ്ട!” രോഹിതും എടുത്തടിച്ച മറുപടിപോലെയാണ് പറഞ്ഞത്. അത് കേട്ട അപർണ്ണ പെട്ടന്നങ്ങു വല്ലാതായപ്പോൾ അശോക് നിശബ്ദതയെ മുറിച്ചുകൊണ്ട് രോഹിതിനെ ഒന്ന് നോക്കിയശേഷം പറഞ്ഞു. “എന്താ രോഹിത്, രാവിലെ മുതൽ നിന്നെ ഞാൻ ശ്രദ്ധിക്കുന്നു, എല്ലാത്തിനും ഒരു എടുത്ത് ചാട്ടവും തർക്കുത്തരവും!” രോഹിത് പെട്ടന്ന് മുറിയിലേക്ക് നടന്നതും അപർണ്ണയും സാരിയുടെ മുന്താണി നേരെയാക്കി അവന്റെയൊപ്പം പോയി. അശോകും രാജീവനും മുഖത്തോടു മുഖം നോക്കി കണ്ണുകള് ഉരുട്ടി, .... ഇപ്പോഴത്തെ പിള്ളേരുടെ കാര്യം.
അധിക നേരമാവും മുന്നേ രണ്ടാളും കൂടെ എന്തോ പറഞ്ഞു ചിരിക്കുന്ന ശബ്ദം പുറത്തേക്ക് അശോകും രാജീവും കേട്ടു. വാതിൽക്കലേക്ക് നോക്കിയ രാജീവൻ കണ്ടത് ചിരിച്ചുകൊണ്ട് വരുന്ന
💬 Comments
View all comments