0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.6K
അത് കഴിഞ്ഞ് കുറച്ച് നേരം ഞാൻ പോയി കിടന്ന് ഉറങ്ങി പോയി, എന്താ അറിയില്ല ഇന്ന് ഭയങ്കര ക്ഷീണം. ഉറങ്ങി എഴുന്നേറ്റ് മുറിക്ക് പുറത്ത് വന്നപ്പോൾ ദേവു അവിടെ ഇരുന്ന് ആരോടോ കാര്യമായി ഫോണിൽ സംസാരിക്കുന്നുണ്ട്. അമ്മൂനെ ആ ഭാഗത്തൊന്നും കാണുന്നില്ല, പഠിക്കാൻ പോയി കാണും പാവം. ഞാൻ ടിവി ഓൺ ആക്കി അതിന് മുനിൽ ഇരുന്നു. ഒരു രണ്ട് മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദേവു ഫോൺ വച്ച് ഓടി വന്ന് എന്റെ എടുത്ത് ഇരുന്നു. “ഡാ ആ ഭാസ്കരൻ ഇലെ അയാൾക്ക് ആരോ നല്ല പണി കൊടുത്തിട്ടുണ്ട്” ഇത് പറയുമ്പോൾ ദേവുന്ടെ മുഖത്ത് സന്തോഷം, ആശ്വാസം, ആഹ്ലാദം തുടങ്ങി പല ഭാവങ്ങളും മാറി മറിയുന്നത് ഞാൻ കണ്ടു. “ആര്...ആ പ്യൂൺ ആണോ” “ആടാ അയാൾ തന്നെ” ദേവുന്ടെ ഈ പ്രതികരണത്തിൽ നിന്ന് അവർ ആ ഭാസ്കരനെ എത്ര മാത്രം വെറുക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തം ആയി. സാധാരണ എല്ലാർക്കും നല്ലത് മാത്രം വരാൻ ആഗ്രഹിക്കുന്ന ആളാ. “എന്താ പറ്റിയെ അയാൾക്ക്” “കൈയും കാലും ഒക്കെ അടിച്ച് ഒടിച്ചിട്ടുണ്ട് എന്ന രാജശ്രീ പറഞ്ഞത്, അവളുടെ തൊട്ട് അടുത്ത വീടാണ് അയാളത്. “ഹാ അപ്പൊ ദൈവം ഒക്കെ ഉണ്ട് ലെ ദേവു” “പിന്നല്ലാതെ...... ദൈവം തന്നെ ആണ് അയാൾക്ക് ഈ ശിക്ഷ കൊടുത്തത്, ഞാൻ അത്രക്ക് പ്രാർത്ഥിച്ച് പോയി ഇന്നലെ” “ഹാഛ്.....ഇനി കുറച്ച് ദിവസം അയാളുടെ ശല്യം ഉണ്ടാവില്ല” അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും കൊണ്ട് ബാൽക്കണി

💬 Comments

View all comments