0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 10K
സമയം ഏഴ് മണി, ഓ അപ്പൊ രാവിലെ ആയി. നേരെ പല്ല് തേച്ച് മുഖവും കഴുകി ചെല്ലുമ്പോൾ അമ്മു ഇരുന്ന് ബ്രേക്ക്‌ഫാസ്റ്റ് തട്ടുന്നുണ്ട്. ഒച്ച കേട്ടാൽ അറിയാം ദേവു അടുക്കളയിൽ നല്ല തിരക്കിട്ട പണിയിൽ ആണെന്ന്. “ഗുഡ് മോർണിംഗ് അമ്മൂസ്” ഞാൻ അമ്മു ഇരിക്കുന്നതിന്ടെ തൊട്ട് അടുത്ത കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു “ആ എഴുന്നേറ്റോ തലവേദനക്കാരൻ ഗുഡ് മോർണിംഗ്” “പോടീ പോടീ.... “എന്റെ ഈശ്വരാ ഈ തലയ്ക്കുള്ളിൽ ഒന്നും ഇല്ലാത്ത ആളുകൾക്ക് ഒക്കെ എങ്ങനെ ആണ് തലവേദന വരുന്നേ...” അമ്മു ആരോടെന്നില്ലാതെ പറഞ്ഞ് ചിരിക്കാൻ തുടങ്ങി. “ഡീ...........” ഞാൻ അവളുടെ ചെവി പിടിച്ച് തിരിച്ചു “ഹാ..... വിട് ചേട്ടായി.....വേദനിക്കുന്നു” “വേദനിക്കാൻ ആണെലോ പിടിക്കുന്നത്” “പോടാ ചീള് ചെക്കാ” ഞാൻ ചെവിയിലെ പിടി വിട്ടതും കസേരയിൽ നിന്ന് എഴുന്നേറ്റ് മേശയുടെ അപ്പുറം പോയി നിന്നിട്ട് ആണ് ഈ ഡയലോഗ്. “ഇവിടെ ഇരുന്ന് മുഴുവൻ കഴിച്ചോ മോളെ.... അല്ലെങ്കിൽ ദേവുന്ടെ കയ്യിന്ന് വെറുതെ കിട്ടും”
“അയ്യോ.... സീൻ ആണ്, ഇന്ന് രാവിലെ തൊട്ട് കലിപ്പ് മോഡ് ഓൺ ആണ്, വെറുതെ പാര ഒന്നും വെക്കരുതേ ചേട്ടായി” “ഇല്ല...... മോള് വന്നു ഇരുന്ന് ബാക്കി കഴിക്ക്” “ചേട്ടായി വേദന ആകരുതേ.....” മടിച്ചു മടിച്ച് എന്റെ എടുത്ത് ഇരിക്കാൻ വരുമ്പോൾ എന്നെ നോക്കി കൊഞ്ചി കൊണ്ട് അമ്മു പറഞ്ഞു” “ഹീ......ഹീ...... ഇല്ല അമ്മൂസേ..... മോള് കഴിക്ക്” അമ്മു വീണ്ടും ഇരുന്ന് ബാക്കി കഴിക്കാൻ തുടങ്ങി. “ദേവു നല്ല കലിപ്പിൽ ആണോ മോളെ” “ആ.... അത്യാവശ്യം.... രാവിലെ ഒരു കാര്യം ഇല്ലാതെ എന്നെ

💬 Comments

View all comments