0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 10K
ഞാൻ ഒന്ന് ഇരുത്തി പറഞ്ഞു. റോഷന്റെ മിസ്സ്‌ കോൾ വന്നതും ദേവൂനോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി, ഏകദേശം ഒരേ സമയത്ത് തന്നെ ആണ് ഞങ്ങൾ രണ്ടുപേരും ഇറങ്ങാറ് താഴെ ചെന്ന് നോക്കിയപ്പോൾ അവൻ കാറ്‌ എടുത്തിട്ടാണ് വന്നത്, ഓ ഇന്ന് പോർഷെ ആണ്, അപ്പൊ കാര്യമായിട്ട് ഉള്ള ആരോ ആണ്...ഹഹാ ഞാൻ ആദ്യമേ പറഞ്ഞില്ലേ കോളേജിലെ പല സുന്ദരിമാരുടെയും മനസ്സ് ഇളകിയ കാമദേവൻ ആണ് ഈ മൈരൻ, അത് കൊണ്ട് തന്നെ ഇടയ്ക്ക് ചില ദിവസങ്ങളിൽ ഓരോ സുന്ദരിമാരെയും കൂടി അവൻ ഗസ്റ്റ്ഹൗസിൽ പോകാറുണ്ട്, അങ്ങനെ പോകുന്ന ദിവസങ്ങളിൽ ആണ് മച്ചാൻ കാറ്‌ എടുത്തു വരാറ്.
“ഓ അപ്പൊ ഇന്ന് ഉച്ചയ്ക്ക് ശേഷം ഞാൻ പോസ്റ്റ്‌ ലെ” കാറിൽ കയറിയതും ഞാൻ പറഞ്ഞു “ഹി...ഈൗ........” അതിന് ഉത്തരം അവൻ ആ വളിച്ച ചിരിയിൽ ഒതുക്കി “ഇന്ന് ആരാ ആള്, ഞാൻ അറിയുന്ന വല്ലവരും ആണോ” “പിന്നെ...... സ്വന്തം ക്ലാസ്സിലുള്ള മുഴുവൻ പെൺകുട്ടികളെയും പേര് പോലും അറിയാത്തവൻ ആണ്.....ഒന്ന് പോയെടാ ചെക്കാ” “ഓ നമ്മളൊരു പാവം..... നമ്മളെ വിട്ട് പിടി” “ആഹ്....മിണ്ടാപൂച്ച കലം ഉടക്കിയും നാ” വീണ്ടും പലതും സംസാരിച്ച് ഞങ്ങൾ കോളേജിലേക്ക് പ്രവേശിച്ചു, ചുറ്റും ഉള്ള മൊത്തം പിള്ളേരുടെയും നോട്ടം കറുത്ത പോർഷെ മകാനിലേക്കും അതിൽ നിന്നും ഇറങ്ങിയ ഞങ്ങളിലേക്കും ആണ്, ഞങ്ങൾ അല്ല ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ റോഷനെ ആണ് ചുറ്റും കൂടി നിന്ന പെൺപട മുഴുവൻ നോക്കി വെള്ളം ഇറക്കുന്നത്, ഈശ്വരാ ഈ ജിം ബോഡിക്ക് ഒക്കെ ഇത്രയും ഡിമാൻഡ് ഉണ്ടല്ലേ......

💬 Comments

View all comments