0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 10K
പക്ഷെ അതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല താനും, എന്തായാലും സുന്ദരി ആയൊരു സ്ത്രീക്ക് മറ്റൊരു സുന്ദരിയോട് ഉള്ള അസൂയ അല്ല അത്, ഹാ യെന്തരോ യേന്ദോ... ഞാൻ എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തെ കുറിച്ച് ചിന്തിച്ച് സമയം കളയുന്നത് ലേ.. അന്ന് ശനിയാഴ്ച ആയത് കൊണ്ട് പിന്നെ ദേവു വന്നതിന് ശേഷം ഞങ്ങൾ മൂന്ന് പേരും കൂടി ഇരുന്ന് കാരംസ് കളിയും ടിവി കാണലും ഒക്കെ ആയി രാത്രി കിടക്കാൻ മുറിയിലോട്ട് പോകുന്നത് വരെ നല്ല രസമായിരുന്നു, അത് ഒരു പതിവാണ്, ശനിയാഴ്ച ദേവു അമ്മൂന് വിശ്രമം അനുവദിച്ച ദിവസം ആണ്, അന്ന് രാത്രി നോ പഠിത്തം. അങ്ങനെ ഉള്ള എല്ലാ ശനിയാഴ്ചകളും ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് ചിലവഴിക്കാറുണ്ട് അതൊരു പ്രത്യേക സുഖം തന്നെ ആണ്, ആ ആഴ്ചയിലെ മുഴുവൻ ക്ഷീണവും മാറ്റാൻ ആ ഒരു ദിവസം മതി. എല്ലാം കഴിഞ്ഞ് കിടക്കാൻ റൂമിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു അറിയാത്ത നമ്പറിൽ നിന്നും ‘ഹായ്’ എന്ന ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്. ഡിപി നോക്കിയപ്പോൾ സുഹറ ഇത്തയും മൂത്ത മകൾ അഫ്‌സാനയും കൂടി എടുത്ത ഒരു സെൽഫി, ഉമ്മയെ പോലെ തന്നെ മോളും ഒരു കൊച്ച് സുന്ദരി തന്നെ.
ഞാൻ തിരിച്ചും ഒരു ഹായ് അയച്ചു, അവർ ഓൺലൈൻ ഉണ്ടായത് കൊണ്ട് പെട്ടന്ന് തന്നെ മറുപടി കിട്ടി, “മനസ്സിലായോ??” “ഓ സുഹറത്ത അലെ” അങ്ങനെ ചാറ്റ് ചെയ്യാൻ തുടങ്ങി, അത് ഒരു അര മണിക്കൂറോളം നീണ്ടു നിന്നു. (പറയത്തക്ക ഒന്നും

💬 Comments

View all comments