Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
കിടക്കയിൽ കിടന്ന് തിരിഞ്ഞു കയ്യും കാലും മടക്കി കളിച്ച്, പാതി കണ്ണ് തുറന്ന് കൊണ്ട് ഞാൻ ദേവൂനെ നോക്കി പറഞ്ഞു.
“ഗുഡ് മോർണിംഗ്.....ഗുഡ് മോർണിംഗ്......എന്താ മോനെ ഇന്ന് കോളേജിൽ ഒന്നും പോകുന്നില്ലേ, സമയം കുറെ ആയി”
“ആആഹ്..........പോകണം, ഇന്നലെ രാത്രി സിറ്റിംഗ് റൂമിൽ കിടന്നിട്ട് ഉറക്കം അങ്ങോട്ട് ശരി ആയില്ല”
ഞാൻ കിടക്കയിൽ എഴുന്നേറ്റിരുന്ന് ഞെരങ്ങി കൊണ്ട് പറഞ്ഞു.
“ഹ്മ്മ്....ഞാൻ രാത്രി എന്തോ ഒച്ച കേട്ട് ഞെട്ടി എഴുന്നേറ്റിരുന്നു, അപ്പൊ വന്ന് നോക്കിയപ്പോ ടിവി ഓൺ ആണ്, നീ ആണെങ്കിൽ ഉറങ്ങാ, നല്ല ഉറക്കം ആയോണ്ട് ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല”
“എഴുന്നേറ്റു റെഡി ആവാൻ നോക്ക് ചെക്കാ.... എട്ട് മണി ആയി”
ഞാൻ പിന്നെയും ചടഞ്ഞു കൂടി ഇരിക്കുന്നത് കണ്ടിട്ട് ദേവു എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു
“അമ്മു പോയോ”
“പിന്നെ പോവാതെ...... എട്ട് മണി കഴിഞ്ഞ് പറഞ്ഞത് കെട്ടിലെ നീ”
“ആ......”
“എന്ത് കോ...... എഴുന്നേക്ക് ചെക്കാ”
എന്റെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ടാണ് ദേവു അത് പറഞ്ഞത്
“ഉഫ്...... എന്റെ ദേവു.......അമ്മു പറയുന്നതിലും കാര്യം ഉണ്ട്, ചില സമയത്ത് ഒടുക്കത്തെ വെറുപ്പിക്കൽ ആണ്”
എന്നെ പിടിച്ചു വലിച്ച് നടക്കുന്ന ദേവൂന്റെ പിന്നാലെ നടന്നുകൊണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
“എന്ന നീ പോയി കിടന്ന് ഉറങ്ങിക്കോ...... കോളേജിലും പോവണ്ട ഒരു കുന്തവും ചെയ്യണ്ട”
എന്റെ കൈ വിട്ട് റൂമിൽ നിന്നും ഇറങ്ങി പോകുന്നതിനു മുന്നെ പറഞ്ഞു.
“ഹാ.... പിണങ്ങല്ലേ ദേവൂട്ടി, ഞാൻ ഒരു തമാശ പറഞ്ഞതല്ലെ”
“എന്ന എനിക്ക് നിന്റെ തമാശയ്ക്ക് നിൽക്കാൻ സമയമില്ല,”
💬 Comments
View all comments