0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
കടന്നു, ഇത്തയും രാവിലത്തെ തിരക്കിൽ ആയിരിക്കാം, സ്കൂൾ ബസ് വന്നപ്പോൾ അമ്മു പോയി, ഞാനും ദേവും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു, റോഷൻ വന്നപ്പോൾ ഞാനും ഇറങ്ങി. റോഷന്റെ benelli tnt 250യിൽ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി പറന്നു, കോളേജിൽ പതിവുപോലെ പറയത്തക്ക ഒന്നുമില്ല, എനിക്ക് തോന്നിയിട്ടുണ്ട് എല്ലാവരും ഏറ്റവും കൂടുതൽ എൻജോയ് ചെയുന്നത് കോളേജ് ലൈഫ് ആണ്, പക്ഷെ എനിക്ക് മാത്രം എന്ത് കൊണ്ടാണ് കോളേജ് ലൈഫ് അടിച്ച് പൊളിക്കാൻ കഴിയാത്തത്, ആ ആദ്യം അതിന് എന്റെ ഈ സ്വഭാവം മാറ്റേണ്ടി വരും...... ബ്രേക്കിന് ഒരു കോൾ വന്ന് റോഷൻ പുറത്തേക്ക് പോയപ്പോൾ ആണ് എനിക്ക് കാറിന്റെ കാര്യം ഓർമ വന്നത്. ഞാൻ ഷോറൂമിൽ വിളിച്ചു, കാർ ഒരു മാസത്തിനുള്ളിൽ കിട്ടും, ഡോക്യൂമെന്റസ് വൈകുന്നേരം കോളേജ് വിട്ട് പോകുന്ന വഴി കൊടുക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഫോണിൽ സംസാരിച്ചു കഴിഞ്ഞ് റോഷൻ എന്റെ അടുത്തേക്ക് വന്നു. “ഡാ....നിനക്ക് സന്തോഷവും ടെൻഷനും ഒരുപോലെ തരുന്ന ഒരു ന്യൂസുണ്ട്” “എന്താടാ....നീ കാര്യം പറ” “ആ ഭാസ്കരന് ബോധം വന്നു...” “ഓ ഗോഡ്..... രക്ഷപെട്ടു...ഉഫ്.....” ആ വാർത്ത കേട്ട നിമിഷം വല്ലാത്തൊരു ആശ്വാസം തോന്നി, ഞാൻ കാരണം ഒരാൾക്കു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിതത്തിൽ ഒരു സമാധാനം ഉണ്ടാവില്ല, പിന്നെ അയാളെ തല്ലിയത് ആ ഒരു നിമിഷത്തെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാതിരുന്നത് കൊണ്ടാണ്. തല്ലിയത് തെറ്റല്ല എന്ന് തന്നെ ആണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്, പക്ഷെ അവസാനം തല കൊണ്ടുപോയി കല്ലിൽ കുതിച്ചത് വേണ്ടായിരുന്നു എന്ന് തോന്നി. “ആശ്വസിക്കാൻ

💬 Comments

View all comments