0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
ധൈര്യം ഒക്കെ തിരിച്ച് വന്നോ..... ഇത്ര നേരം പേടിച്ച് തൂറി ഇരിപ്പ് ആയിരുന്നില്ലേ........ഹഹ” “അത് പിന്നെ കേസ് ആയാലുള്ള പ്രശ്നങ്ങൾ ആലോചിച്ചു ആണ്, അവൻ നേരിട്ട് വന്ന നേരിടാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട് മോനെ”
“ശരി ശരി..... ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു, ഞാൻ വെക്കട്ടെ നാളെ പാക്കലാം” “ഒക്കെ ഗുഡ്നൈറ്റ്‌ മുത്തേ.......” റോഷനുമായി ഫോണിൽ സംസാരിച്ച ശേഷം ബാൽക്കണിയിൽ നിൽകുമ്പോൾ എനിക്ക് എന്തോ ഒരു ഭാരം ഇറക്കി വച്ച ഫീൽ ആയിരുന്നു, ആ സന്തോഷത്തിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു അല്പസമയം ഞാൻ അങ്ങനെ നിന്നു. അത്താഴം കഴിച്ച ശേഷം പാത്രങ്ങൾ കഴുകിവെക്കാൻ ദേവൂനെ സഹായിച്ചു, പിന്നെ കുറച്ച് നേരം രണ്ട് സ്ത്രീകളുടെയും നടുക്കിരുന്ന് കത്തി വച്ച ശേഷം ഞാൻ എന്റെ സാമ്രാജ്യത്തിൽ കയറി കതകടച്ചു. ടെൻഷൻ അടിച്ചിരുന്നത് കൊണ്ട് നെറ്റ് ഓൺ ആക്കിയിട്ടേ ഇല്ല, റൂമിൽ കയറി ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി നോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻസ് വന്നു, അതിൽ ഞാൻ പ്രതീക്ഷിച്ച അല്ലെങ്കിൽ ആഗ്രഹിച്ച ആ മെസ്സേജ് കണ്ടു, അതെ സുഹ്റതയുടെ മെസ്സേജ് വന്നിട്ടുണ്ട്. രാവിലെ ഞാൻ അയച്ചതിനു “ഒക്കെ” എന്നൊരു മറുപടിയും അരമണിക്കൂർ മുൻപ് “ഹലോ” എന്നും അയച്ചിട്ടുണ്ട് കക്ഷി. ഞാൻ തിരിച്ചും ഒരു “ഹായ്” അയച്ചിട്ടു രണ്ടു ദിവസം ആയിട്ടും ഈ ഹായ് ബായ് അല്ലാതെ ഒരു പുരോഗതിയും ഇല്ല, ഒന്നാമത് എനിക്ക് ഇങ്ങനെ പെണ്ണുങ്ങളോട് ചാറ്റ് ചെയ്ത് ശീലമില്ല, പിന്നെ അഥവാ പാളിപ്പോയാൽ നാറിപ്പോകും എന്ന ഭയവും. അല്പനേരം കഴിഞ്ഞപ്പോൾ സുഹറിതയുടെ മെസ്സേജ് വന്നു, വീണ്ടും കുറെ ബോറിങ് വിഷയങ്ങൾ, എങ്ങനെ

💬 Comments

View all comments